ഹൈദരാബാദ്: ട്രാന്‍സ്‌ജെന്റര്‍ എംഎല്‍എ സ്ഥാനാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ തന്നെ വാര്‍ത്തയില്‍ ഇടംപിടിച്ച ഒരു മണ്ഡലമാണ് ഹൈദരബാദിലെ ഘോഷാമഹല്‍.

ഹൈദരബാദ് തിരഞ്ഞെടുപ്പില്‍ ഭഹുജന്‍ ലെഫ്റ്റ് ഫ്രണ്ടിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ട്രാന്‍സ്‌ജെന്റര്‍ ആക്ടിവിസ്റ്റ് കൂടിയായ ചന്ദ്രമുഖി ഇന്ന് രാവിലെ മുതല്‍ കാണാനില്ലെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സഹപ്രവര്‍ത്തകരും തെലുങ്കാന ഹിജ്ര സമിതിയും ബഞ്ചാര ഹില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചന്ദ്രമുഖി തിങ്കളാഴ്ച രാവിലെ മുതല്‍ മണ്ഡലത്തില്‍ തന്റെ പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. എന്നാല്‍ ചെവ്വാഴ്ച പ്രചാരണത്തില്‍ ചന്ദ്രമുഖിയെ സഹായിക്കാനെത്തിയ സഹപ്രവര്‍ത്തകര്‍ക്ക് ഇവരെ കണ്ടെത്താനായില്ല.

തിങ്കളാഴ്ച രാത്രി പ്രചാരണം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ ഇവര്‍ ചൊവ്വാഴ്ച രാവിലെ തന്നെ ഒരു കൂട്ടം പ്രവര്‍ത്തകര്‍ക്കൊപ്പം പ്രചാരണങ്ങള്‍ക്കായി പോയതായി പറയുന്നു.

സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്റര്‍ സ്ഥാനാര്‍ത്ഥിയാണ് ചന്ദ്രമുഖി. ട്രാന്‍സ്‌ജെന്ററുകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെയും ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന പോരാട്ടങ്ങള്‍ക്കും മുന്‍പന്തിയില്‍ നില്‍ക്കുന്ന വ്യക്തിയാണ് ചന്ദ്രമുഖി.

സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തിനും സംസ്ഥാനത്ത് സുരക്ഷയില്ലെന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്ന് സമിതി അഭിപ്രായപ്പെട്ടു.

ബിജെപി എംഎല്‍എ ടി രാജയ്ക്കും, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുകേഷ് ഗൗഡ്, ടിആര്‍എസ് സ്ഥാനാര്‍ത്ഥി പ്രേം സിംഗ് റാത്തോര്‍ എന്നിവര്‍ക്കെതിരെ ചന്ദ്രമുഖി വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

ഡിസംബര്‍ 7 നാണ് തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് 11 ഫലപ്രഖ്യാപനവും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel