എല്ലാ ശ്രമങ്ങളും പാളി; ശബരിമലയെ തകര്‍ക്കാന്‍ പുതിയ നീക്കവുമായി ആര്‍എസ്എസും ബിജെപിയും

പത്തനംതിട്ട: ശബരിമലയെ തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും പാളിയതോടെ പുതിയ നീക്കവുമായി ആര്‍എസ്എസും ബിജെപിയും.

വ്യാജ പ്രചാരണം തള്ളിക്കളഞ്ഞെത്തുന്ന അയല്‍സംസ്ഥാനക്കാരായ ഭക്തരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുകയെന്നതാണ് പുതിയ നീക്കം. ഇതിനായി തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങി കൂടുതല്‍ ഭക്തരെത്തുന്ന സംസ്ഥാനങ്ങളിലെ ബിജെപി ജനപ്രതിനിധികളെ രംഗത്തിറക്കാനാണ് തീരുമാനം.

ഇവര്‍ ശബരിമലയിലെത്തി ഇവിടെ പൊലീസ് അതിക്രമമാണ്, ഇവിടേക്ക് ആരും വരരുത് എന്ന് പ്രചരിപ്പിക്കും. വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍മീഡിയയെയും ഇതിനായി ഉപയോഗപ്പെടുത്താനാണ് തീരുമാനം.

ഈ ദൗത്യവുമായി ബംഗളൂരു എംപി പിസി മോഹനന്‍, കര്‍ണാടക മുന്‍ നിയമമന്ത്രിയും എംഎല്‍എയുമായ സുരേഷ് കുമാര്‍ എന്നിവര്‍ ചൊവ്വാഴ്ച ശബരിമലയിലെത്തിയത്. തങ്ങളുടെ നാട്ടില്‍ പ്രചരിപ്പിക്കാനുള്ള വീഡിയോയുടെ ചിത്രീകരണവും ഇവര്‍ നടത്തി. ഫേസ്ബുക്കില്‍ ലൈവ് നല്‍കിക്കൊണ്ടായിരുന്നു ചിത്രീകരണം.

അതേസമയം, ശബരിമലയിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് സ്വന്തം നാട്ടുകാരോട് ചോദിക്കാന്‍ ശ്രമിച്ച നേതാക്കള്‍ നാണംകെട്ടു. ഇവിടെ എല്ലാം സൂപ്പറാണെന്ന മറുപടിയാണ് പമ്പമുതല്‍- സന്നിധാനം വരെ ഇവര്‍ക്ക് ലഭിച്ചത്.

മണ്ഡലകാലം ആരംഭിച്ച് 11 വിളക്ക് പിന്നിടുകയാണ്. ഇതുവരെയെത്തിയ മൂന്നുലക്ഷത്തോളം ഭക്തരില്‍ ഭൂരിപക്ഷവും ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. ചില ദേശീയ മാധ്യമങ്ങളെ ഉള്‍പ്പെടെ കൂട്ടുപിടിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ ബിജെപി പ്രചാരണം നടത്തിയിരുന്നു. പക്ഷേ, അവയെല്ലാം തള്ളിക്കളഞ്ഞാണ് അനുദിനം ഭക്തരെത്തുന്നത്.

സര്‍ക്കാരും ദേവസ്വംബോര്‍ഡും പൊലീസും ചേര്‍ന്നൊരുക്കുന്ന സൗകര്യങ്ങള്‍ അനുഭവിച്ചറിഞ്ഞ് തീര്‍ഥാടകര്‍ തന്നെ ശബരിമലയുടെ പ്രചാരകര്‍ ആവുകയാണിപ്പാള്‍. ഇതില്‍ വിറളിപൂണ്ടാണ് പുതിയ നീക്കങ്ങള്‍ക്ക് ശ്രമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News