ശബരിമല സേഫ് സോണ്‍ പദ്ധതി ഒന്‍പതാം വര്‍ഷത്തിലേക്ക്

കോട്ടയം: ശബരിമല സേഫ് സോണ്‍ പദ്ധതി ഒന്‍പതാം വര്‍ഷത്തിലേക്ക്.

തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിത യാത്ര ഒരുക്കുന്നതാണ് സേഫ് സോണ്‍ പദ്ധതി. ജി.പി.എസ്. സംവിധാനവും ക്യാമറകളും ഘടിപ്പിച്ച മോട്ടോര്‍വാഹന വകുപ്പിന്റെ 20 സ്‌ക്വാഡുകളാണ് സേഫ് സോണില്‍ ഉള്‍പ്പെട്ട 400 കിലോമീറ്റര്‍ പാതയില്‍ പട്രോളിങ് നടത്തുന്നത്.

തീര്‍ഥാടന പാതയില്‍ റോന്ത് ചുറ്റല്‍, ബ്രേക്ക് ഡൗണ്‍, അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ അടിയന്തര സഹായം, ഗതാഗത തടസം ഇല്ലാതെ സുഗമമായ യാത്ര ഉറപ്പാക്കല്‍ തുടങ്ങിയവയാണ് സേഫ് സോണ്‍ പദ്ധതിയുടെ ലക്ഷ്യം.

ഇലവുങ്കല്‍, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിലാണ് കണ്‍ട്രോളിങ് സ്റ്റേഷനുകള്‍. ശബരിമല പാതയില്‍ വാഹനാപകട നിരക്ക് കുറഞ്ഞതായി സേഫ് സോണ്‍ പദ്ധതിയുടെ സ്പെഷ്യല്‍ ഓഫീസറായ പി.ഡി.സുനില്‍ബാബു വ്യക്തമാക്കി.

സുരക്ഷിത യാത്ര സംബന്ധിച്ച് ആറു ഭാഷകളില്‍ തയ്യാറാക്കിയ ലഘുലേഖകളും തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്നുണ്ട്. 35ല്‍ അധികം വാഹന നിര്‍മ്മാതാക്കളുടെ സഹകരണവും 150 മെക്കാനിക്കുകളുടെ സേവനവും മോട്ടോര്‍വാഹന വകുപ്പിന് ലഭിച്ചിട്ടുണ്ട്. 60 റിക്കവറി വാഹനങ്ങളും ക്രെയിനുകളും ആംബുലന്‍സുകളും സേവന ശ്രേണിയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here