സൈന്യത്തിന്റെ പെല്ലറ്റ് പ്രയോഗം; ഹിബയുടെ കണ്ണിന്റെ പരുക്ക് ഗുരുതരം; കാഴ്ച പൂര്‍ണമായും തിരിച്ചുകിട്ടുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ഡോക്ടര്‍മാര്‍

ശ്രീനഗര്‍: കശ്മീരില്‍ സൈന്യത്തിന്റെ പെല്ലറ്റ് പ്രയോഗത്തില്‍, 19 മാസം പ്രായമുള്ള കുഞ്ഞിന്റെ കണ്ണിനേറ്റ പരുക്ക് ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍.

കാഴ്ച പൂര്‍ണമായും തിരിച്ചുകിട്ടുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നേത്രപടലത്തിന് കാര്യമായ പരുക്കുണ്ട്. അതിനാല്‍തന്നെ കാഴ്ച തിരിച്ചുകിട്ടുമോ എന്നതില്‍ ആശങ്കയുണ്ടെന്നും വര്‍ഷങ്ങള്‍ നീളുന്ന ചികിത്സ ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ഹിബ എന്ന പെണ്‍കുട്ടിയുടെ കണ്ണിനാണ് പരുക്കേറ്റത്.

ഷോപിയാന്‍ ജില്ലയില്‍ കഴിഞ്ഞദിവസം സൈനികരും സമരക്കാരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് സംഭവം.

ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ വീട്ടിനുള്ളിലേക്ക് കണ്ണീര്‍ വാതക ഷെല്‍ വന്നു വീണെന്നും തുടര്‍ന്ന് ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ വീടിന് പുറത്തിറങ്ങിയപ്പോഴാണ് പെല്ലറ്റ് ആക്രമണം ഉണ്ടായതെന്നും ഹിബയുടെ അമ്മ മര്‍സല നിസാര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മര്‍സലയുടെ വാക്കുകള്‍: ഞാന്‍ വാതില്‍ തുറന്നയുടന്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പെല്ലറ്റ് ഉതിര്‍ത്തു. കുട്ടിക്ക് ഒന്നും സംഭവിക്കാതിരിക്കാന്‍ അവളുടെ മുഖത്ത് കൈ വച്ചു. അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ അവളുടെ മുഖം പെല്ലറ്റു കൊണ്ട് വികൃതമാവുകയായിരുന്നു’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News