സഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ തമ്മില്‍ ഉന്തും തള്ളും #WatchVideo

തിരുവനന്തപുരം: നിയമസഭാ നടുത്തളത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ തമ്മില്‍ ഉന്തും തള്ളും.

ഐസി ബാലകൃഷ്ണനും അന്‍വര്‍ സാദത്തുമാണ് സ്പീക്കറുടെ ഡയസിലേക്ക് ചവുട്ടി കയറാന്‍ ശ്രമിച്ചത്. ഇവരെ ഹൈബി ഈഡനും കെഎം ഷാജിയും തള്ളിമാറ്റുകയായിരുന്നു.

ബഹളം തുടര്‍ന്നപ്പോള്‍ ഈ വിധത്തില്‍ സഭ മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്നും സഭ നിര്‍ത്തിവയ്ക്കുകയാണെന്നും സ്പീക്കര്‍ അറിയിച്ചു.

സമ്മേളനം രാവിലെ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം ശബരിമല വിഷയം ഉന്നയിച്ച് സഭയില്‍ ബഹളം തുടങ്ങി. ചര്‍ച്ചക്ക് അവസരമുള്ളപ്പോള്‍ എന്തിനാണ് ബഹളം വയ്ക്കുന്നതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ചോദിച്ചു.

പ്രതിപക്ഷ ബഹളം വകവയ്ക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News