പരസ്പരം ഉന്തുംതള്ളും തെറിവിളികളുമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍; ഐസി ബാലകൃഷ്ണനെ ഹൈബി തൊഴിച്ചു #WatchVideo

തിരുവനന്തപുരം: നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി.

ഇന്ന് ചോദ്യോത്തരവേള അവസാനിക്കുന്ന സമയത്തായിരുന്നു പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും പരസ്പരം അസഭ്യം വിളിയും ഉണ്ടായത്.

സ്പീക്കറുടെ ഡയസിന് സമീപം നടന്ന തമ്മിലടി ദൃശ്യമാധ്യമങ്ങള്‍ തത്സമയം സംപ്രേഷണം നടത്തുകയും ചെയ്തു.

ചോദ്യോത്തരവേള അലങ്കോലമാക്കാന്‍ നേരത്തെ നിശ്ചയിച്ച പ്രകാരം സഭയില്‍ സ്പീക്കറുടെ ഡയസിന് സമീപമെത്തിയ കോണ്‍ഗ്രസിലെ ഐസി ബാലകൃഷ്ണനും അന്‍വര്‍ സാദത്തും ഹൈബി ഈഡന് നേരെ വാക്കേറ്റത്തിലേര്‍പ്പെടുകയായിരുന്നു.

തങ്ങളുടെ മുന്നില്‍ നിന്ന് മാറി നില്‍ക്കാന്‍ ഹൈബി ഈഡനോട് ഇരുവരും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തര്‍ക്കവും വാക്കേറ്റവും തുടങ്ങിയത്.

തുടര്‍ന്നത് ഉന്തിലും തള്ളിലും കലാശിക്കുകയായിരുന്നു. ഇതിനിടെ ഐസി ബാലകൃഷ്ണനെ ഹൈബി തൊഴിച്ചു. ഇരുകൂട്ടരും തമ്മില്‍ അസഭ്യം വിളിച്ചു. തമ്മിലടി ശ്രദ്ധയില്‍ പെട്ട സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഇരുകൂട്ടരോടും സീറ്റില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.

തമ്മിലടിച്ചവരെ എം വിന്‍സന്റും മറ്റുള്ളവരും ചേര്‍ന്നാണ് പിടിച്ചു മാറ്റിയത്. മുദ്രാവാക്യം വിളിക്കുന്നത് സംബന്ധിച്ചും ഇരുകൂട്ടരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here