തേക്കിന്റെ നാട്ടിലേക്കൊരു ട്രെയിൻ യാത്ര

ട്രെയിൻ യാത്ര ഇഷ്ടമില്ലാത്തവർ കുറവാണ്; പ്രത്യേകിച്ച് യാത്ര പ്രക്യതി ഭംഗി ആസാദിക്കാൻ അവസരം നൽകിയാൽ. പാലക്കാട് ജില്ലയിലെ ഷൊർണ്ണൂർ ജംഗ്ഷൻ മുതൽ മലപ്പുറം ജില്ലയിലെ നിലമ്പൂർ റോഡു വരെയുള്ള പ്രകൃതി രമണീയമായ സിംഗിൾ ബ്രോഡ് ഗേജ് പാതയിലൂടെയുള്ള യാത്ര അത്തരത്തിലൊന്നാണ്.

തേക്കുമരങ്ങൾക്കിടയിലൂടെ കടന്നു പോകുന്ന പാതയുടെ നീളമാകട്ടെ 66 കിലോമീറ്റർ. 1927 -ൽ തുറന്ന ഈ പാത ബ്രിട്ടീഷുകാർ നിലമ്പൂരിലെ തേക്കിൻ തടി ഷൊറണൂർ വഴി ബേപ്പൂരിലെത്തിക്കാനാണ് പ്രധാനമായും ഉപയോഗിച്ചത്.

ഗ്രാമീണ സൗന്ദര്യവും കൃഷിത്തോട്ടങ്ങളും നെൽവയലുകളും പുഴകളും ചെറിയ പലതും പച്ചപുതച്ച് നിൽക്കുന്ന റെയിൽവേ സ്‌റ്റേഷനുകളാണ് പാതയിലെ പ്രധാന കാഴ്ച്ചകൾ .

മരങ്ങളുടെ സാന്നിധ്യം പാതയിലെ എല്ലാ സ്റ്റേഷനുകളെയും വ്യത്യസ്തമാക്കുന്നു. ഈ പാതയിലെ ഏറ്റവും മനോഹരമായ സ്റ്റേഷനുകളാണ് ചെറുകര, വല്ലപ്പുഴ, അങ്ങാടിപ്പുറം, തൊടിയ പുളം, വാണിയമ്പലം, മേലാറ്റൂർ, പട്ടിക്കാട്, നിലമ്പൂർ തുടങ്ങിയവ.

കൃഷ്ണഗുഡിയിൽ ഒരു പ്രണയ കാലത്ത് എന്ന ചല ചിത്രത്തിൽ ഈ റെയിൽ പാതയും തീവണ്ടി യാത്രയും അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനും എല്ലാം മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.

ഷൊർണൂരിൽ നിന്ന് ഒന്നേ മുക്കാൽ മണിക്കൂർ നീളുന്ന ട്രെയിൻ യാത്ര ആസ്വദിക്കാൻ നിരവധി വിനോദ സഞ്ചാരികളാണ് സീസണുകളിലും അല്ലാതെയും നിലമ്പൂരിലേക്കെത്തുന്നു.

പുഴകളുടെ സാന്നിധ്യവും കുറവല്ല. വെള്ളിയാർ , ഒലിപ്പുഴ, കുതിരപ്പുഴ എന്നിവയാണ് പാതയിലെ പ്രധാന പുഴകൾ. മഴക്കാഴ്ച്ചകൾ കാണാനും ആസ്വദിക്കാനും മികച്ച പാതകൂടിയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News