പരീക്ഷാഹാളില്‍ ക്രമക്കേട് കാണിട്ടുവെന്ന് അധ്യാപകര്‍; വിദ്യാര്‍ത്ഥിനി പരീക്ഷാ ഹാളില്‍ നിന്ന് ഇറങ്ങിയോട് ആത്മഹത്യ ചെയ്തു

കൊല്ലം ഫാത്തിമ മാത കോളജിലെ വിദ്യാർത്ഥിനി കോളജിൽ നിന്ന് ഇറങ്ങിയോടി ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയതു. ഒന്നാം വർഷ ബിരുദവിദ്യാർത്ഥിനി രാഖി കൃഷ്ണയാണ് ആത്മഹത്യ ചെയ്തത്.

പരീക്ഷഹാളിൽ ക്രമക്കേ‍ട് കാട്ടിയെന്നാരോപിച്ച് അധ്യാപകർ പീഡിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണം. കോളജ് മാനേജ്മെന്‍റ് ആഭ്യന്തരഅന്വേഷണം പ്രഖ്യാപിച്ചു.

ഫാത്തിമ മാത കോളജിലെ ഒന്നാം വർഷ ഇംഗ്ളീഷ് വിദ്യാർത്ഥിനിയായിരുന്നു രാഖി കൃഷ്ണ. യുണിവേഴ്സിറ്റി സെമസ്റ്റർ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചുവെന്നാരോപിച്ച് രാഖി കൃഷ്ണയെ പരീക്ഷാഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്ന് ദൃക്സാക്ഷികളായ വിദ്യാർത്ഥികൾ പറഞ്ഞു.

തുടർന്ന് കോളജിൽ നിന്ന് ഇറങ്ങിയോടിയ രാഖി കൃഷ്ണ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.എന്നാൽ താൻ തന്റെ കടമയാണ് ചെയ്തതെന്നും താൻ കുട്ടിയെ ഹരാസ്ചെയ്തിട്ടില്ലെന്ന് അദ്ധ്യാപികയായ സ്രുതി പറഞ്ഞു.

ആത്മഹത്യയിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ കോളേജ് ഉപരോധിക്കുകയും കോളജ് ഗേറ്റ് പൂട്ടിയിടുകയും ചെയ്തു. അതേസമയം, സംഭവത്തിൽ അധ്യാപകർക്ക് പങ്കുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തര അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്ന് കോളജ് പ്രിൻസിപ്പൽ അറിയിച്ചു.

അതേസമയം തന്റെ മകളെ തങൾ കോളേജിൽ എത്തുംവരെ എന്തുകൊണ്ട് സംരക്ഷിച്ചില്ലെന്ന് രാഖിയുടെ പിതാവ് രാധാകൃഷ്ണൻ ചോദിച്ചു.

സ്വയംഭരണാവകാശമുള്ള കോളജിൽ മാനേജ്മെന്‍റ് വിദ്യാർത്ഥികളെ ചെറുകാര്യങ്ങൾക്ക് പോലും വിദ്യാർത്ഥികളെ പീഡിപ്പിക്കാറുണ്ടെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News