ഗോവയിൽ ഇ.മ.യൗന് രജതമയൂരത്തിളക്കം; മികച്ച സംവിധായകൻ ലിജോ ജോസ്; മികച്ച നടൻ ചെമ്പൻ വിനോദ്

ഗോവയിൽ നടന്ന ഇന്ത്യയുടെ 49 മത് അന്തരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇക്കുറി മലയാളത്തിന് രണ്ട് പുരസ്കാരങ്ങൾ. ഈ. ഇ.മ.യൗ ന്റെ സംവിധാനത്തിന് ലിജോ ജോസ് പല്ലിശ്ശേരിക്ക് മികച്ച സംവിധായകനുള്ള രജതമയൂരം ലഭിച്ചു.

അതേ ചിത്രത്തിലെ അഭിനയത്തിന് ചെമ്പൻ വിനോദിനാണ് നടനുള്ള പുരസ്കാരം. ഇരുവർക്കും പുരസ്കാരത്തുകയായി 15 ലക്ഷം രൂപ വീതവും ശിൽപ്പവും ലഭിക്കും. മലയാളത്തിന് ലഭിക്കും.

മികച്ച ചിത്രത്തിനുള്ള സുവർണ്ണ മയൂരം ഉക്രൈൻ ചിത്രമായ ഡോൺ ബാസിനാണ്. സെർജി ലോസ് നിറ്റ്സ് ആണ് ഈ സിനിമയുടെ സംവിധായകൻ.

40 ലക്ഷം രൂപയാണ് പുരസ്കാരത്തുക. ലാറിസ യിലെ അഭിനയത്തിന് അനസ്താസൃ പുറ്റ്സോവിറ്റയാണ് മികച്ച നടി.
പതിനഞ്ച് സിനിമകൾ മാറ്റുരച്ച മത്സര വിഭാഗത്തിൽ നിന്നാണ് പുരസ്കാര നിർണ്ണയം.

മലയാളത്തിൽ നിന്ന് ഇ.മ. യൗനൊപ്പം ജയരാജിന്റെ ഭയാനകവും മത്സരിച്ചിരുന്നു. ഒമ്പത് ദിവസങ്ങളായി നടന്ന ചലച്ചിത്രമേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 212 ചിത്രങ്ങൾ പ്രദർശ്ശിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News