പ്രതിപക്ഷ ബഹളം; സഭ പിരിഞ്ഞു; ചോദ്യോത്തരവേള തടസപ്പെടുത്തുന്നത് ജനവിരുദ്ധ നടപടിയെന്ന് സ്പീക്കര്‍; പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ബഹളത്തെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവയ്‌ക്കേണ്ടി വരുന്നത്. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങള്‍ ഇന്നലെ ചര്‍ച്ച ചെയ്തതാണെന്നും അത് വീണ്ടും ചര്‍ച്ചചെയ്യാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

പ്രതിപക്ഷത്തിന് വിഷയദാരിദ്രമാണെന്നും അതാണ് അനാവശ്യ ബഹളമുണ്ടാക്കുന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളമുണ്ടാക്കിയത്.

ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം നടുത്തളത്തിലേക്കിറക്കി സ്പീക്കറുടെ ഡയസിന് മുന്നില്‍ ബഹളമുണ്ടാക്കി. ശബരിമലപ്രദേശത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളമുണ്ടാക്കിയത്.

പ്രതിപക്ഷത്തിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃക്ണന്‍ അറിയിച്ചു.

ചോദ്യോത്തരവേള തടസപ്പെടുത്തുന്നത് ജനവിരുദ്ധ നടപടിയാണെന്ന് സ്പീക്കര്‍ പറഞ്ഞു. ഗവര്‍ണര്‍ പറഞ്ഞത് പ്രതിപക്ഷം കേട്ടിരുന്നോയെന്നും സ്പീക്കര്‍ ചോദിച്ചു.

തുടര്‍ന്ന് സഭാ നടപടികള്‍ വേഗത്തില്‍ അവസാനിപ്പിച്ച് സഭ പിരിയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News