കെ സുരേന്ദ്രന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു; ജാമ്യാപേക്ഷയില്‍ വീണ്ടും വാദം കേള്‍ക്കണമെന്ന് പൊലീസ്

കൊച്ചി: ബിജെപി നേതാവ് കെ സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പൊലീസ്.

കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്യുമ്പോള്‍ വാറണ്ടില്ല എന്ന് അഭിഭാഷകന്‍ പറഞ്ഞ വാദം തെറ്റാണെന്ന് പൊലീസ് കോടതിയെ അറിയിക്കും.

ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനെതിരെ കണ്ണൂര്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ഇത് നവംബര്‍ 21ന് തന്നെ കൊട്ടാരക്കര സബ് ജയിലില്‍ സൂപ്രണ്ടിന് ലഭിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഈ വാറണ്ട് ഇല്ലായിരുന്നുവെന്നാണ് സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നത്.

ജാമ്യാപേക്ഷയില്‍ വീണ്ടും വാദം കേള്‍ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചു.

ഈ മാസം 18നാണ് നിലയ്ക്കലില്‍ നിയമ ലംഘനം നടത്തിയതിനും പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കെ സുരേന്ദ്രന്‍ അറസ്റ്റിലാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News