2.0 തീയേറ്ററുകളില്‍; ആവേശത്തോടെ വരവേറ്റ് പ്രേക്ഷകര്‍

ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് രജനീകാന്ത്-ശങ്കര്‍ ചിത്രം 2.0 തീയേറ്ററുകളില്‍. കേരളത്തില്‍ മാത്രം അഞ്ഞൂറോളം തീയേറ്ററുകളില്‍ ഒരുമിച്ച് റിലീസ് ചെയ്ത ചിത്രത്തെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ വരവേറ്റത്.

വിഷ്വല്‍ എഫക്ട്‌സിന്റെ മായക്കാഴ്ചകളുമായാണ് യെന്തിരന്റെ രണ്ടാം ഭാഗം തീയേറ്ററുകളിലെത്തിയത്. ഡബിള്‍ റോളില്‍ രജനീകാന്തും വില്ലന്‍ വേഷത്തില്‍ അക്ഷയ്കുമാറും മത്സരിച്ചഭിനയിച്ച ചിത്രം ആദ്യ ദിനം തന്നെ പ്രേക്ഷക ഹൃദയം കീഴടക്കി.

3ഡിയില്‍ പുറത്തിറങ്ങിയ ചിത്രം പുലര്‍ച്ചെ നാല് മണിക്കാണ് കേരളത്തില്‍ റിലീസ് ചെയ്തത്. ചിത്രം കാണാന്‍ ആദ്യ ഷോ മുതല്‍ ആയിരക്കണക്കിന് രജനീ ആരാധകകരാണ് തീയേറ്ററുകളിലേക്കൊഴുകിയെത്തിയത്.

ശങ്കറിന്റെ സംവിധാന മികവിലൊരുങ്ങിയ ചിത്രത്തില്‍ മലയാളിയായ കലാഭവന്‍ ഷാജോണ്‍ പ്രധാന വേഷത്തിലെത്തുമ്പോള്‍ പിന്നണിയില്‍ റസൂല്‍ പൂക്കുട്ടിയുമുണ്ട്.

അഞ്ഞൂറ് കോടിയിലേറെ രൂപ മുതല്‍ മുടക്കി ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രമെന്ന പ്രത്യേകതയുമായാണ് 2.0 തീയേറ്ററുകളിലെത്തിയത്.

രജനീകാന്തിന്റെ സിനിമാ ജീവിതത്തിലെ ഏക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായി ചിത്രം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News