പെരുമ്പാവൂരില്‍ നിന്നും ബോഡോ തീവ്രവാദികളെ പിടികൂടി

പെരുമ്പാവൂരില്‍ അസം നിരോധിത സംഘടനയില്‍ അംഗങ്ങളായിരുന്ന മൂന്നു ബോഡോ തീവ്രവാദികളെ പിടികൂടി. പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇവരെ അസം പൊലീസ് നല്‍കിയ വിവരത്തെ തുടര്‍ന്ന് കേരള പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ നാളെ അസം പൊലീസിന് കൈമാറും.

ആയുധം കൈവശം വയ്ക്കല്‍, കൊലപാതകം, യുഎപിഎ അടക്കം നിരവധി കേസുകളില്‍ പ്രതികളായ മൂന്ന് പേരെയാണ് കേരള പൊലീസ് പിടികൂടിയത്. നിരോധിത സംഘടനയായ നാഷണല്‍ ഡെമോക്രറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാന്‍ഡ് തീവ്രവാദസംഘടനയില്‍പ്പെട്ടവര്‍ പെരുന്പാവൂരില്‍ എത്തിയിട്ടുണ്ടെന്ന വിവരം അസം പോലീസ് ഫാക്സ് മുഖേന കൈമാറിയിരുന്നു.

തുടര്‍ന്ന് കേരള പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുന്നത്തുനാട് മണ്ണൂരിലെ സ്വകാര്യ പ്ലൈവുഡ് കമ്പനിയില്‍ പ്രതികള്‍ ജോലി ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചു. ഇതോടെ 50 പേരടങ്ങുന്ന പൊലീസ് സംഘം രാവിലെ എട്ട് മണിയോടെ കമ്പനി വളയുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ധംകേതു ബ്രഹ്മ, പ്രീതം വസുമതരി, മനു ബസുമതരി എന്നിവരാണ് പിടിയിലായത്. ഇവരെ അസം പൊലീസിന് കൈമാറുമെന്ന് ഡിസിപി ഹിമേന്ദ്രനാഥ് പറഞ്ഞു.

മ്യാന്‍മറിലും മറ്റും പരിശീലനം ലഭിച്ച ബോഡോ തീവ്രവാദികള്‍ ഒളിത്താവളമായി ആദ്യം ഹൈദരാബാദിലെത്തിയ ശേഷമാണ് കേരളത്തിലേക്ക് കടന്നത്. ഒരു മാസം മുന്പ് പെരുന്പാവൂരിലെത്തിയ പ്രതികള്‍ മറ്റൊരു ഫാക്ടറിയില്‍ ജോലി ചെയ്ത ശേഷമാണ് 15 ദിവസം മുന്പ് പ്ലൈവുഡ് കന്പനിയിലെത്തിയത്.

ഏറ്റവും കൂടുതല്‍ അന്യസംസ്ഥാനക്കാര്‍ താമസിക്കുന്നയിടം സുരക്ഷിതമാണെന്ന തോന്നലാണ് പെരുമ്പാവൂര്‍ ഒളിത്താവളമായി പ്രതികള്‍ തെരഞ്ഞടുക്കാന്‍ കാരണമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News