കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിന് 31000 കോടി ചിലവ്; സഹായമാവശ്യപ്പെട്ട് കേന്ദ്രത്തിന് വീണ്ടും കത്തയയ്ക്കും; ഭക്ഷ്യധാന്യത്തിനും രക്ഷാ പ്രവര്‍ത്തനത്തിന് വിമാനമെത്തിയതിനും 290.14 കോടിരൂപ കേന്ദ്രത്തിന് നല്‍കേണ്ടിവരുമെന്നും മുഖ്യമന്ത്രി

കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണം ലക്ഷ്യമെന്നും ഇതിനായി 31000 കോടി ചിലവ് വരുമെന്ന് മുഖ്യമന്ത്രി പിണറായി.  2688.18 കോടിരൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെയും ലഭിച്ചിട്ടുള്ളത്.   ഭക്ഷ്യ ധാന്യത്തിനും  രക്ഷാ

പ്രവര്‍ത്തനത്തിന് വിമാനമെത്തിയതിന് കേന്ദ്രത്തിന് 290.14  കോടിരൂപ  നല്‍കണം.  പുനര്‍ നിര്‍മ്മാണത്തിനായി ജെെവിക വാസ്തു വിദ്യ നടപ്പിലാക്കും.  ആദിവാസി തീരമേഖലയില്‍ പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കും .

ഭാവിയില്‍ ദുരന്തങ്ങളെ പ്രതിരോധിക്കുന്ന രീതിയിലുള്ള പുനര്‍ നിര്‍മ്മാണമാണ് നടപ്പിലാക്കുക.  പാര്‍ശ്വ വത്ക്കരിക്കപ്പെട്ടവരുടെ പുനരധിവാസം ലക്ഷ്യം. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആശയ രൂപീകരണത്തിന് മാധ്യമങ്ങളുമായി പേര്‍ന്ന് പ്രൊജക്ട് നടപ്പിലാക്കും .

പുനര്‍ നിര്‍മ്മാണത്തിന് തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളെ ഉറപ്പു വരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  സഹായമാവശ്യപ്പെട്ട് കേന്ദ്രത്തിന് വീണ്ടും കത്തയയ്ക്കുമെന്നും കേന്ദ്രത്തിന്‍റെ നിലപാടു മൂലം കേരളത്തിന് കോടികള്‍ നഷ്ടമായെന്നും പിണറായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News