മോദി സര്‍ക്കാരിന്റെ കാലത്ത് ജിഡിപിയില്‍ വളര്‍ച്ച കാണിക്കാന്‍ രേഖകളില്‍ മാറ്റം വരുത്തി നീതി ആയോഗ്

നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് ജിഡിപിയില്‍ വളര്‍ച്ച കാണിക്കാന്‍ രേഖകളില്‍ മാറ്റം വരുത്തി നീതി ആയോഗ്. പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം എന്‍ഡിഎ കാലയളവില്‍ ജിഡിപി വളര്‍ന്നു.  ഉദാരവല്‍ക്കരണത്തിന് ശേഷം ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയ യുപിഎ കാലത്തെ 10.3 ശതമാനം വളര്‍ച്ച 8.3 ശതമാനമായും നീതി ആയോഗ് കുറച്ചു.

രണ്ടും രണ്ടും കൂട്ടിയാല്‍ എട്ടെന്നാണ് മോദി സര്‍ക്കാരിന്റെ കണക്കെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു.നുണകള്‍ കൊണ്ട് മോദി രേഖയുണ്ടാക്കുന്നുവെന്ന് സീതാറാം യെച്ചൂരി വിമര്‍ശിച്ചു. നോട്ട് നിരോധനം,ജി.എസ്.ടി എന്നിവയിലൂടെ തകര്‍ന്നടിഞ്ഞ സാമ്പത്തിക മേഖല പൊതു തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് മനസിലാക്കിയതോടെയാണ് മോദി സര്‍ക്കാര്‍ ജിഡിപി വളര്‍ച്ച കൃത്രിമമായി സൃഷ്ട്ടിച്ചിരിക്കുന്നത്.

ജിഡിപി കണക്കാകുന്ന രീതിയില്‍ മാറ്റം വരുത്തിയ നീതി ആയോഗി പുതിയ സ്റ്റാറ്റിസ്റ്റിസ് റിപ്പോര്‍ട്ട് പുറത്ത് വിട്ടു. ഇത്ര പ്രകാരം ഒന്നാം യുപിഎ കാലത്ത് രാജ്യം നേടിയ വളര്‍ച്ചാ നിരക്കായ 8.0 ശതമാനം വെട്ടിക്കുറച്ച് 6.7 ആക്കി. അതേ സമയം എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് 6.4 ശതമാനം വരെ ഇടിഞ്ഞ ജിഡിപി ഉയര്‍ത്തി 7.3 ശതമാനമാക്കി.

ഖനന,ടെലിക്കോ, മേഖലകളില്‍ പുനപരിശോധനയില്‍ വ്യത്യാസം കണ്ടെത്തിയെന്നാണ് നീതി ആയോഗിന്റെ ന്യായീകരണം. പതിനഞ്ച് വര്‍ഷം കൊണ്ട് രാജ്യം നേടിയ വളര്‍ച്ചയാണ് രേഖകളിലൂടെ മോദി ഇല്ലാതാക്കാന്‍ ശ്രമിച്ചതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

രണ്ടും രണ്ടും കൂട്ടിയാല്‍ മോദി സര്‍ക്കാരിന് എട്ടാണന്നും കോണ്‍ഗ്രസ് പരിഹസിച്ചു.  നുണകള്‍ കൊണ്ട് കണക്കുണ്ടാക്കാനാണ് മോദി ശ്രമമെന്ന് സീതാറാം യെച്ചൂരി വിമര്‍ശിച്ചു. ജിഡിപി വളര്‍ച്ച കണക്കാക്കുന്ന പുതിയ രീതിയില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അസംതൃപ്ത്തി രേഖപ്പെടുത്തി.

മോദി സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്ണ്യം നോട്ട് നിരോധത്തെ വിമര്‍ശിച്ച് രംഗത്ത് എത്തി. കിരാതമായ സാമ്പത്തിക ആഘാതമായിരുന്നു നോട്ട് നിരോധനമെന്നും അരവിന്ദ് സുബ്രഹ്മണ്യം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News