കോളേജ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥി സംഘടനകൾ; മാർച്ചിൽ സംഘർഷം

കൊല്ലം: കൊല്ലം ഫാത്തിമാതാ കോളേജിലെ വിദ്യാർത്ഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥി സംഘടനകൾ കോളജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് വലയം ഭേദിച്ച് എസ്എഫ്ഐ കോളേജിനുള്ളിൽ കയറി. പ്രവർത്തകരെ തുരത്താൻ പൊലീസ് ലാത്തി വീശി.

പ്രകടനമായി എത്തിയ എസ്എഫ്ഐ പ്രവർത്തകർ ആദ്യം കോളേജിന്റെ ബോർഡ് തകർത്തു. കോളേജിലേക്ക് കല്ലേറുമുണ്ടായി. സെക്യൂരിറ്റിക്ക് ഇരിക്കാനായി സ്ഥാപിച്ചിരുന്ന കെട്ടിടത്തിലെ ചില്ല് തകർന്നു. സ്വയംഭരണാവകാശം ലഭിച്ചതിന്റെ മറവിൽ കോളേജ് ജയിലാക്കാനുള്ള നീക്കം നടക്കുന്നുവെന്നും വിദ്ധ്യാർത്ഥികളെ മാനസികമായി പീഡിപിക്കുന്നതിനെതിരെ പ്രതിഷേധം തുടരുമെന്ന് എസ്.എഫ്.ഐ മുന്നറിയിപ്പു നൽകി.

കെ എസ് യു പ്രവർത്തകർ നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി.കോളേജിലേക്ക് കല്ലെറിഞ്ഞ കെഎസ് യു പ്രവർത്തകർ പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡ് തകർത്തു.

കെഎസ് യു പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി എഐവൈഎഫ് എബിവിപി പ്രവർത്തകരും കോളേജിൽ മുന്നിലേക്ക് പ്രതിഷേധപ്രകടനം സംഘടിപ്പിച്ചിരുന്നു. സംഘർഷങ്ങളെ തുടർന്ന് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News