പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ സാധാരണ മനുഷ്യരുടെയെല്ലാം നല്ല പാതി പോകും. എന്നാല്‍ മഹാരാഷ്ട്രയില്‍ ഒരു ഗ്രാമമുണ്ട്. പാമ്പുകളെ വീട്ടില്‍ വളര്‍ത്തുകയാണ് ഗ്രാമീണര്‍. ഏറ്റവും രസകരമായ കാര്യം ഈ പാമ്പുകളൊന്നും ആളുകളെ ഉപദ്രവിക്കില്ലെന്നാണ്.
ഷെത്ഫല്‍ എന്നാണ് ഈ ഗ്രാമത്തിന്റെ പേര്. മഹാരാഷ്ട്രയിലെ സോളാപൂര്‍ ജില്ലയിലാണ് ഷെത്ഫല്‍.
ഗ്രാമത്തിലെ ഓരോ വീടുകളിലും മൂര്‍ഖന്‍ ഉള്‍പ്പെടെയുള്ള പാമ്പുകളുണ്ട്. ഇവിടെയെമ്പാടും നാഗാരാധനയുണ്ട്.
ഇവിടെയാരും പാമ്പുകളെ ഉപദ്രവിക്കാറില്ല.
അതുകൊണ്ടുതന്നെയാകണം ഈ ഗ്രാമത്തില്‍ ആര്‍ക്കും ഇതുവരെ പാമ്പുകടിയേറ്റിട്ടേയില്ലത്രേ. ഇവിടുത്തെ സ്കൂളുകളിലും കോളേജുകളിലും പൊതു ഇടങ്ങളിലുമെല്ലാം പാമ്പുകള്‍ സ്വൈരവിഹാരം നടത്തും.
കൊച്ചുകുട്ടികള്‍ക്ക് പാമ്പുകള്‍ കളിക്കൂട്ടുകാരെപ്പോലെയാണ്. വീടുപണിയുമ്പോള്ത്തന്നെ പാമ്പുകള്‍ക്കായി ഒരിടം നീക്കിവയ്ക്കും. ഭയമുണ്ടെങ്കിലും ഷെത്ഫല്‍ ഗ്രാമം സന്ദര്‍ശിക്കാന്‍ ഒട്ടേറെ പേര് എത്തുന്നുണ്ട്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here