രാജ്യതലസ്ഥാനത്തെ ചെങ്കടലാക്കാന്‍ കിസാന്‍ മുക്തി മാര്‍ച്ച്; പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്

ദില്ലി: ദേശീയ രാഷ്ട്രീയ ദിശാസൂചികയെതന്നെ സ്വാധീനിക്കുന്ന പ്രക്ഷോഭത്തിനു തുടക്കമിട്ട് അത്യുജ്ജ്വല കര്‍ഷകമാര്‍ച്ച്.

വിളകള്‍ക്ക് ന്യായവിലയും കടക്കെണിയില്‍നിന്ന് മോചനവും ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന കിസാന്‍മുക്തി മാര്‍ച്ചിന്റെ ആദ്യനാള്‍ അത്യന്തം ആവേശകരമായി.

ഡല്‍ഹി പ്രാന്തങ്ങളിലെ അഞ്ച് കേന്ദ്രങ്ങളില്‍നിന്ന് ആയിരക്കണക്കിനു കര്‍ഷകവളണ്ടിയര്‍മാര്‍ കാല്‍നടയായി സഞ്ചരിച്ച് രാംലീല മൈതാനത്തെത്തി. വെള്ളിയാഴ്ച രാവിലെ ഇവിടെനിന്നും ലക്ഷത്തോളം കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്യും.

കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മാത്രമായി പാര്‍ലമെന്റിന്റെ പ്രത്യേകസമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം.

207 സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി. 21 രാഷ്ട്രീയപാര്‍ടികള്‍ പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ചു.

വെളളിയാഴ്ച രാവിലെ പൊതുറാലി പാര്‍ലമെന്റ് പരിസരത്തു എത്തിയശേഷം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ കര്‍ഷകസമ്മേളനം ചേരും. ഉച്ചയ്ക്കുശേഷം രണ്ട് മുതല്‍ അഞ്ച് വരെ രാഷ്ട്രീയസമ്മേളനമാണ്.

കര്‍ഷകരുടെ പ്രശ്‌നങ്ങളോടുള്ള നിലപാട് വ്യക്തമാക്കാനാണ് രാഷ്ട്രീയപാര്‍ടി നേതാക്കളെ ക്ഷണിച്ചിട്ടുള്ളതെന്ന് നേതാക്കള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News