രാഖി കൃഷ്ണയ്ക്ക് നല്‍കിയ അന്ത്യകര്‍മ്മം വികാരനിര്‍ഭരരംഗങ്ങള്‍ക്ക് സാക്ഷ്യമേകി

ഒടുവില്‍ ഒരുപിടി ചാരമായി മാറിയ രാഖി കൃഷ്ണയ്ക്ക് നല്‍കിയ അന്ത്യകര്‍മ്മം വികാരനിര്‍ഭരരംഗങ്ങള്‍ക്ക് സാക്ഷ്യമേകി.

ചലനമറ്റ മകളുടെ ശരീരത്തില്‍ അന്ത്യാഞ്ചലി അര്‍പ്പിക്കാന്‍ അമ്മയ്ക്കു കഴിഞ്ഞില്ല. അച്ചന്‍ മകളെ അന്ത്യചുമ്പനം നല്‍കി യാത്രയാക്കി.

നിന്നോട് ചെയ്തുപോയ തെറ്റിന് തങ്ങളോടു പൊറുക്കണമേ എന്നപേക്ഷിച്ച് രാഖിക്ക് ബന്ധുക്കള്‍ കര്‍മ്മിയുടെ നിര്‍ദ്ദേശാനുസരണം പുഷ്പങ്ങള്‍ അര്‍പ്പിച്ചപ്പോള്‍ കോളേജ് മാനേജ്‌മെന്റിന്റെ പ്രതിനിധികള്‍ മാത്രം എത്തിയിരുന്നില്ല.

ഏങ്ങലോടെ ബന്ധുക്കള്‍ 19ാം വയസില്‍ മാനസിക പീഢനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ രാഖികൃഷ്ണയോടു മാപ്പു പറഞ്ഞ് പരിഹാര ക്രിയകള്‍ ചെയ്തു.

രാഖികൃഷ്ണയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതിന് വിദ്ധ്യാര്‍ത്ഥികളും സഹപാഠികളും നാട്ടുകാരും പൊതുപ്രവര്‍ത്തകരും എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News