”മുഖ്യമന്ത്രി പിണറായിയുടെ സഹായ മനസ്‌കതയ്ക്കും സഹോദരസ്‌നേഹത്തിനും മുന്നില്‍ ഞാന്‍ വണങ്ങുന്നു”; പിണറായി വിജയന് നന്ദി പറഞ്ഞ് വിജയ് സേതുപതി

ഗജ ചുഴലിക്കാറ്റ് ദുരിതം അനുഭവിക്കുന്ന തമിഴ്‌നാടിന് സഹായഹസ്തവുമായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് നടന്‍ വിജയ് സേതുപതി.

വിജയ് സേതുപതിയുടെ വാക്കുകള്‍:

”തമിഴ്‌നാട്ടില്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചതിന് അടുത്ത ദിവസം തന്നെ ദുരിതാശ്വാസ സാമഗ്രികള്‍ അയച്ചത് കൂടാതെ തമിഴരുടെ ദുഃഖത്തില്‍ പങ്കു ചേര്‍ന്ന് കൊണ്ട് ഇപ്പോള്‍ പത്തുകോടി രൂപ ദുരിതാശ്വാസസഹായവും പ്രഖ്യാപിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അവര്‍കളുടെ സഹായ മനസ്‌കതയ്ക്കും സഹോദരസ്‌നേഹത്തിനും മുന്നില്‍ ഞാന്‍ വണങ്ങുന്നു.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News