ശബരിമല വിഷയം ബിജെപിയില്‍ തമ്മിലടി; ആത്മാഭിമാനമുള്ള ബിജെപിക്കാര്‍ക്ക് ഒത്തുതീര്‍പ്പ് അംഗീകരിക്കാനാവില്ലെന്ന് വി മുരളീധരന്‍; ശ്രീധരന്‍പിള്ളയുടെ നിലപാടില്‍ ആര്‍എസ്എസിനും അതൃപ്തി

തിരുവനന്തപുരം: ബിജെപിയുടെ ശബരിമല സമരം പരാജയപ്പെട്ട സാഹചര്യത്തിൽ പാർട്ടിക്കുള്ളിലെ തർക്കം പരസ്യമായി രംഗത്ത്‌.

സംസ്‌ഥാന പ്രസിഡന്റ്‌ പി എസ്‌ ശ്രീധരൻപിള്ളക്കെതിരെ വി മുരളീധരൻ എം പിയാണ്‌ പരസ്യവിമർശനവുമായി എത്തിയത്‌.

ആത്‌മാഭിമാനമുള്ള ഒരു ബിജെപിക്കാരനും ശബരിമല വിഷയത്തിൽ ഒത്തുത്തീർപ്പ്‌ അംഗീകരിക്കില്ലെന്ന്‌ വി മുരളീധരൻ പറഞ്ഞു.

ശ്രീധരൻപിള്ളയുടെ നിലപാടിൽ ആർഎസ്‌എസിനും അതൃപ്‌തിയാണുള്ളത്‌. ശബരിമല വിഷയത്തിൽ പി എസ്‌ ശ്രീധരൻപിള്ളയുടെ നിലപാട്‌ തിരിച്ചടിയായതോടെയാണ്‌ പരസ്യവിമർശനമുയർന്നത്‌.

ശബരിമല വിഷയത്തിൽ ഇടക്കിടെ നിലപാട്‌ മാറ്റിയ പി എസ്‌ ശ്രീധരൻപിള്ള തങ്ങളുടെ ലക്ഷ്യം സംസ്‌ഥാന സർക്കാർ ആണെന്ന്‌ തുറന്ന്‌ പറഞ്ഞിരുന്നു.

ശബരിമലയിൽ സ്‌ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ മറവിൽ രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനാണ്‌ ബിജെപിയും ആർഎസ്‌എസും ശ്രമിക്കുന്നതെന്ന സർക്കാർ നിലപാട്‌ ശരിവെയ്‌ക്കുന്നതായിരുന്നു ശ്രീധരൻപിളളയുടെ തുറന്നു പറച്ചിൽ .

കൂടാതെ ശബരിമല വിഷയത്തിൽ അവിടെ നടത്തിയിരുന്ന സമരം സെക്രട്ടറിയറ്റിന്‌ മുന്നിലേക്ക്‌ മാറ്റാൻ തീരുമാനിച്ചതും പാർടിക്കുള്ളിൽ അവമതിപ്പുണ്ടാക്കി.

കൂടാതെ ശബരിമലയിൽ സമരം ചെയ്‌തിട്ടില്ലെന്നും ആചാരസംരക്ഷണ സമിതിയുടെ സമരത്തിന്‌ പിന്തുണകൊടുക്കുകമാത്രമാണ്‌ ചെയ്‌തതെന്നും പറഞ്ഞിരുന്നു. ഇതെല്ലാമാണ്‌ മുതിർന്ന നേതാക്കൾ വിമർശനവുമായി പരസ്യമായി രംഗത്തെത്താൻ കാരണം.

ശബരിമല സമരത്തെചൊല്ലി ബിജെപിയിൽ പൊട്ടിത്തെറി തുടങ്ങിയിട്ട്‌ കുറച്ചുനാളായി. ശ്രീധരൻപിള്ളക്കും സംഘടനാ സെക്രട്ടറി എം ഗണേഷിനുമെതിരെ പാർടി പ്രവർത്തകർക്കിടയിൽ നോട്ടീസ്‌ പ്രചരണവും നടക്കുന്നുണ്ട്‌. മുതിർന്ന എം ടി രമേശ്‌, എ എൻ രാധാകൃഷ്‌ണൻ, എന്നിവക്കെതിരായ അഴിമതി ആരോപണങ്ങളും നോട്ടീസിലുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News