എറണാകുളത്തും തൃശൂരും തകര്‍പ്പന്‍ വിജയം നേടി എല്‍ഡിഎഫ്; പറപ്പൂക്കരയില്‍ ബിജെപി സിറ്റിംഗ് സീറ്റ് തിരിച്ച് പിടിച്ചു

കൊച്ചി: സംസ്ഥാനത്തെ 14 ജില്ലകളിലായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്തും തൃശൂരും എല്‍ഡിഎഫിന് തകര്‍പ്പന്‍ വിജയം.

രണ്ട് ജില്ലകളിലുമായി 10 വാര്‍ഡുകളിലായിരുന്നു തെരഞ്ഞെടുപ്പ്. ഇതില്‍ തൃശൂര്‍ പറപ്പൂക്കരയില്‍ ബിജെപി ജയിച്ച വാര്‍ഡ് പിടിച്ചെടുത്തു. മറ്റ് നാലടിത്തും എല്‍ഡിഎഫ് വിജയം നില നിര്‍ത്തി. എറണാകുളത്ത് മൂന്ന് വാര്‍ഡുകള്‍ യുഡിഎഫില്‍നിന്നും പിടിച്ചെടുത്താണ് വന്‍ നേട്ടമുണ്ടാക്കിയത്. മറ്റ് രണ്ടിടത്ത് സീറ്റുകള്‍ നിലനിര്‍ത്തുകയും ചെയ്തു.

തൃശൂര്‍ ജില്ലയില്‍ പറപ്പൂക്കര പഞ്ചായത്തിലെ പള്ളം വാര്‍ഡില്‍ ബിജെപി ജയിച്ച വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ബിജെപി അംഗം ഷീജ സജി രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. എല്‍ഡിഎഫിലെ സിപിഐ സ്ഥാനാര്‍ഥി പിജെ സിബി ആണ് വിജയിച്ചത്. ബിജെപിയിലെ രേഷ്മ സാജുവും യുഡിഎഫിലെ ജെ പ്രേംദാസുമാണ് മല്‍സരിച്ചത്.

ഇരിങ്ങാലക്കുട നഗരസഭയിലെ രണ്ടാം വാര്‍ഡില്‍് (ബംഗ്ലാവ്) സിപിഐയിലെ കെഎം കൃഷ്ണകുമാര്‍ 85 വോട്ടിനു വിജയിച്ചു. എല്‍ഡിഎഫ് അംഗം സിപിഐയിലെ വികെ സരള മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി ഒ ഫ്‌ളോന്‍സ് ബിജെപിയിലെ പ്രവീണ്‍ ഭരതന്‍ എന്നിവരായിരുന്നു എതിരാളികള്‍.

കടവല്ലൂര്‍ പഞ്ചായത്തിലെ കോടത്തുകുണ്ട് വാര്‍ഡില്‍ സിപിഐഎമ്മിലെ കെ വി രാജന്‍ 149 വോട്ടിനു വിജയിച്ചു. എല്‍ഡിഎഫ് അംഗം രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിലെ കെ കെ സതീഷും ബിജെപിയിലെ ബബിത പ്രേമനും മല്‍സരിച്ചു.

ചേലക്കര പഞ്ചായത്ത് വെങ്ങാനെല്ലൂര്‍ വെസ്റ്റ് രണ്ടാം വാര്‍ഡില്‍ സിപിഐഎമ്മിലെ പി ഗിരിഷ് വിജയിച്ചു. സിപിഐഎം അംഗം ടി ഗോപിനാഥന്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിലെ സജീ്വ് തേലക്കാട്ട്, ബിജെപിയിലെ ശ്രീകാന്ത് മുണ്ടയ്ക്കല്‍ എന്നിവരായിരുന്നു രംഗത്ത്. 22 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 11 അംഗങ്ങള്‍ വീതമാണ് ഉള്ളത്.

വള്ളത്തോള്‍നഗര്‍ യത്തീംഖാന വാര്‍ഡില്‍ സിപിഐഎമ്മിലെ പി നിര്‍മ്മലദേവി വിജയിച്ചു. സിപിഐഎം അംഗം സുലൈഖ രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിലെ ഷാജില ബാദുഷ, ബിജെപിയിലെ സുനന്ദ എന്നിവരാണ് മല്‍സരിച്ചത്.

എറണാകുളം കോട്ടുവള്ളി ഇരുപത്തിരണ്ടാം വാര്‍ഡാണ് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്ത ഒരു വാര്‍ഡ്. എല്‍ഡിഎഫിലെ ആശ സിന്തില്‍ 92 വോട്ടുകള്‍ക്ക് വിജയിച്ചു.പഞ്ചായത്തില്‍ ഇതോടെ എല്‍ഡിഎഫിന് ഭൂരിപക്ഷമായി. 2015-ല്‍ 47 വോട്ടിന് വിജയിച്ച യുഡിഎഫിലെ സിന്ധു മനോജ് മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരെഞ്ഞെടുപ്പ് വേണ്ടിവന്നത്.

വടക്കേക്കര പഞ്ചായത്തിലെ മടപ്ലാതുരുത്ത് കിഴക്ക് ഒമ്പതാം വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിലെ ടി എ ജോസാണ് വിജയി. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎ വില്‍സനെയാണ് പരാജയപ്പെടുത്തിയത്. ബിജെപിയുടെ രമാദേവി രതീശും മത്സരിച്ചിരുന്നു. യുഡിഎഫിന്റെ കുത്തക വാര്‍ഡായ ഇവിടെ കഴിഞ്ഞ തവണ യുഡിഎഫിലെ കെപി ഗോപിനാഥ് 130 വോട്ടിനാണ് ജയിച്ചത്.ഗോപിനാഥ് അന്തരിച്ച ഒഴിവിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ്.

പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വാവക്കാട് ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. 821 വോട്ടിനാണ് എല്‍ഡിഎഫിലെ രജിതാ ശങ്കര്‍ വിജയിച്ചത്.

തൃപ്പൂണിത്തുറ നഗരസഭ 49-ാം ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ നിന്ന് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. കെ ജെ ജോഷി വിജയിച്ചു. 450 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. തോപ്പില്‍ ഉദയന്‍ (യുഡിഎഫ്)ആണ് രണ്ടാമതെത്തിയത്. യുഡിഎഫ് കൗണ്‍സിലറായിരുന്ന ടി കെ ഷൈന്‍ മരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.അനില്‍ നാഗപ്പാടി ( ബിജെപി ) എം ആര്‍ ജയലാല്‍ (ശിവസേന) എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്ന മറ്റുള്ളവര്‍.

എളങ്കുന്നപ്പുഴ പഞ്ചായത്ത് ഇരുപത്തിരണ്ടാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ വി കെ സമ്പത്ത് കുമാര്‍ (എല്‍ഡിഎഫ്) വിജയിച്ചു. പി എം പ്രവീണ്‍കുമാര്‍ (യുഡിഎഫ്), എം പി വിനോദ് (ബിജെപി), സുനില്‍ സേവ്യര്‍, രതീഷ് തിരുനിലത്ത്, വി കെ ശോഭന്‍ എന്നിവരാണ് രംഗത്തുള്ളത്. പഞ്ചായത്ത്പ്രസിഡന്റായിരുന്ന വി കെ കൃഷ്ണന്റെ മരണത്തെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കൃഷ്ണന്റെ മകന്‍ വി കെ സമ്പത്ത് കുമാറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News