ഉപതിരഞ്ഞെടുപ്പ് തൃശൂരില്‍ എല്‍ഡിഎഫിന് സമ്പൂര്‍ണ വിജയം; ബിജെപിയുടെ സിറ്റിംഗ് സീറ്റിലും എല്‍ഡിഎഫിന്റെ വെന്നിക്കൊടി

സംസ്ഥാനത്ത് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന 5 സീറ്റു‌കളിലും LDF ന് ഉജ്ജ്വല വിജയം.

കേരള ജനത ബിജെപിക്കെതിരാണ് എന്ന് തെളിയിക്കുന്നതായി തൃശൂര്‍ ജില്ലയില്‍ പറപ്പൂക്കര പഞ്ചായത്തിലെ പള്ളം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ബിജെപിയുടെ സിറ്റിങ് സീറ്റായ ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.ജെ. സിബി വിജയിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എല്ലാം ബിജെപി വിജയിച്ച പള്ളം വാര്‍ഡാണ് എല്‍ഡിഎഫ് പിടിച്ചടുത്തത്. ശബരിമല വിഷയത്തില്‍ ബിജെപി നടത്തുന്ന വര്‍ഗീയ അഴി‍ഞ്ഞാട്ടത്തിനുള്ള മറുപടി കൂടിയായി ഈ വിജയം മാറി.

ശബരിമല അക്രമങ്ങളിൽ എല്ലാം സംഘപരിവാരത്തിന് ഒത്താശ പാടുന്ന കോണ്‍ഗ്രസ്സ് ഇവിടെ ദയനീയമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ബിജെപി യുടെ കുത്തക സീറ്റായ പള്ളം പിടിച്ചെടുത്തതിലൂടെ സംസ്ഥാന രാഷ്ട്രീയത്തിൽ ശബരിമല വിഷയം മുതലെടുത്ത് ബിജെപി കളിച്ച രാഷ്ട്രീയ നാടകം കേരളത്തിലെ പ്രബുദ്ധ ജനത തള്ളി കളഞ്ഞിരിക്കുകയാണ്. LDF സ്വതന്ത്ര സ്ഥാനാർഥിയായ പി.ജെ.സിബി 161 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചു കയറിയത്.

ഇരിങ്ങാലക്കുട രണ്ടാം വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എം. കൃഷ്ണകുമാര്‍ വിജയിച്ചു.

85 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. കടവല്ലൂര്‍ അഞ്ചാം വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി.രാജന്‍ വിജയിച്ചു.

149 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത് ഉപതെരെഞ്ഞെടുപ്പിൽ 343 വോട്ടുകൾക്ക് LDF വിജയിച്ചു.

ചേലക്കര ഗ്രാമപഞ്ചായത് ഉപതെരെഞ്ഞെടുപ്പിൽ 121 വോട്ടുകൾക്ക് LDF വിജയിച്ചു. ശബരിമല വിഷയത്തിൽ വർഗീയതയും ആക്രമങ്ങങ്ങളുമായി തൃശൂർ ജില്ലയിൽ അഴിഞ്ഞാടിയ BJP ജന മനസ്സുകളിൽ നിന്ന് പൂർണ്ണമായും പുറന്തള്ളപെട്ടു എന്നതിന്റെ ഉത്തമ ഉദാഹരണമായി തൃശൂർ ജില്ലയിലെ ജന വിധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News