കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചെരിഞ്ഞു

പാലക്കാട: കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചെരിഞ്ഞു. കഞ്ചിക്കോട് വല്ലടി ജനവാസ മേഖലയിൽ പുലർച്ചെയാണ് കാട്ടാനയെ ട്രെയിനിടിച്ചത്. സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു.

കഞ്ചിക്കോട് വല്ലടിയിൽ ബി ട്രാക്കിനരികിൽ പുലർച്ചെയാണ് കാട്ടുകൊമ്പനെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആനയുടെ പിൻഭാഗത്ത് ട്രെയിനിടിച്ച് പരുക്കേറ്റതിന്റെ പാടുകളുണ്ട്. പുലർച്ചെ കടന്നു പോയ ട്രെയിനിടിച്ചാണ് ആനയ്ക്ക് പരുക്കേറ്റതെന്നാണ് കരുതുന്നത്.

പതിവായി ജനവാസ മേഖലയിലിറങ്ങുന്ന കാട്ടാനയാണ് ചെരിഞ്ഞതെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു.

കാട്ടാനക്കൂട്ടം പതിവായി റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്ന മേഖലയായതിനാൽ ട്രെയിനുകൾക്ക് ഇവിടെ വേഗനിയന്ത്രണമുണ്ട്. 2016 നവംബറിലും ഇതിനടുത്തായി കാട്ടു കൊമ്പൻ ട്രെയിനിടിച്ച് ചെരിഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here