വിഷപ്പാമ്പുകളെ കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം; ഒടുവില്‍ വിഷപ്പാമ്പിനാല്‍ യുവാവിന് മരണവും; സംഭവം ഇങ്ങനെ

വിഷപ്പാമ്പുകളെ കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്ത യുവാവിന് ഒടുവില്‍ വിഷപ്പാമ്പിനാല്‍ മരണം. ദക്ഷിണ ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിലാണ് സംഭവം.

ജിയാങ്ങിസിയിലുളള ഹോട്ടലിലേക്ക് യുവതിയെ കൂട്ടിക്കൊണ്ടുവന്നശേഷം വിഷപാമ്പുകളെ കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു യുവാവ്.

പാമ്പുകളെ മുറിയില്‍ ഇട്ടശേഷം യുവതിയെ പീഡിപ്പിച്ചു. കൊടിയ വിഷമുള്ള മൂന്ന്് പാമ്പുകളെയാണ് ഇയാള്‍ ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുവന്നത്.

പീഡിപ്പിച്ച ശേഷം കുളിമുറിയില്‍ കയറിയപ്പോള്‍ ബാത്ത് ടബ്ബില്‍ വെച്ചാണ് യുവാവിന് പാമ്പിന്റെ കടിയേല്‍ക്കുന്നത്. ഇത് വകവെയ്ക്കാതെ തിരികെ കട്ടിലില്‍ വന്ന് കിടന്നുറങ്ങി. വിഷം ശരീരത്തില്‍ വ്യാപി്ച്ച് യുവാവ് ഉറക്കത്തില്‍ മരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍.

പിറ്റേദിവസം യുവതി മാതാപിതാക്കളോടൊപ്പം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഹോട്ടലിന്റെ ഒന്നാംനിലയില്‍ വിഷപാമ്പിനെ കണ്ടെത്തിയതോടെ സുരക്ഷാഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്.

ഒരു പാമ്പിനെ അടുത്തുള്ള ഒഴിഞ്ഞ മുറിയില്‍ നിന്നും ലഭിച്ചു, മറ്റൊന്നിനെ ബാത്ത്ടബില്‍ നിന്നും കണ്ടെത്തി. കൊടുംവിഷമുള്ള ചൈനീസ് ക്രെയ്റ്റ് ഇനത്തില്‍പ്പെട്ട പാമ്പുകളെയാണ് യുവാവ് കൊണ്ടുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here