മത്സ്യ തൊഴിലാളികൾക്ക് പ്രകൃതി ദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിന് ഐ.എസ്.ആർ.ഒയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമ്മിക്കുന്ന ഉപകരണത്തിനായുള്ള ധാരണാ പത്രം ഒപ്പിട്ടു.

വ്യവസായ വകുപ്പിന്‍റെ കീഴിലുള്ള പൊതുമേഖലാസ്ഥാപനമായ കെൽട്രോണാണ് നാവിക് എന്ന ഉപകരണങ്ങൾ നിർമിച്ചു നൽകുന്നത്.

മന്ത്രിമാരായ ഈ പി ജയരാജന്‍റേയും മെ‍ഴ്സികുട്ടി അമ്മയുടേയും സാനിധ്യത്തിൽലാണ് ഫിഷറീസ് വകുപ്പു ഡയറക്ടറും കെൽട്രോണ്‍ ഡയറക്ടറും ധാരണാപത്രം ഒപ്പിട്ടത്.

ആദ്യ പടിയായി 5000 നാവിക് ഉപകരണങ്ങലാണ് കെൽട്രേണ്‍ നിർമ്മിച്ച് നൽകുന്നത്. ഐഎസ്ആർഒ ഉപഗ്രഹത്തിന്‍റെ സഹായത്തോടെ നൽകുന്ന മുന്നറിയിപ്പുകൾ കെൽട്രോൺ നാവിക് ഉപകരണം മൽസ്യ തൊഴിലാളികളുടെ സ്മാർട്ട് ഫോണിലേക്കു നൽകുന്നു എന്നതാണ് നാവിക്കിന്‍റെ പ്രത്യേകത.