മുളളന്‍പന്നിയെ പിടിക്കാന്‍ തുരങ്കത്തില്‍ കയറി; യുവാവ് ശ്വാസം മുട്ടിമരിച്ചു

കാസര്‍കോട് ജില്ലയിലെ പുത്തിഗെ പൊസഡികുമ്പയില്‍ മുളളന്‍പന്നിയെ പിടിക്കാന്‍ തുരങ്കത്തില്‍ കയറിയ യുവാവ് ശ്വാസം മുട്ടിമരിച്ചു. പൊസഡി കുമ്പയിലെ നാരായണ നായ്ക്ക് എന്ന രമേശ(35) നാണ് മരിച്ചത്.

ഏറെ നേരം കഴിഞ്ഞിട്ടും പുറത്ത് വരാത്തതിനാല്‍ രമേശനെ തേടി തുരങ്കത്തില്‍ പ്രവേശിച്ച 4 പേര്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനാല്‍ തിരികെ പോരേണ്ടി വന്നു. ഫയര്‍ഫോഴ്‌സ് എത്തിയ ശേഷമാണ് രമേശനെ പുറത്തെത്തിച്ചത്.

അപ്പോഴേക്കും മരണപ്പെട്ടിരുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള തുരങ്കത്തിന് കുന്നിന്റെ അടിയിലേക്ക് വലിയ ദൈര്‍ഘ്യമുണ്ട്.  ശുദ്ധവായുവും വെളിച്ചവും ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട രമേശന്‍ തുരങ്കത്തില്‍ തന്നെ മരണപ്പെടുകയായിരുന്നു.

തുരങ്കത്തില്‍ മുള്ളന്‍പന്നി ഉണ്ടെന്ന് കരുതിയാണ് സുഹൃത്തുക്കളെ പുറത്ത് നിര്‍ത്തി രമേശന്‍ തുരങ്കത്തില്‍ പ്രവേശിച്ചത്. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് മലനിരയായപൊസഡികുമ്പെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News