ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരായ റിവ്യു ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സമരം ചെയ്തിട്ട് കാര്യമെന്തെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍ എംഎല്‍എ.
യുവതി പ്രവേശനമല്ല ബിജെപിയുടെ പ്രക്ഷോഭത്തിന്‍റെ വിഷയമെന്നും ശബരിമലയിലെ പൊലീസ് നടപടിയും അടിസ്ഥാന സൗകര്യപ്രശ്‌നങ്ങളുമാണ് സമര വിഷയങ്ങളെന്നും രാജഗോപാല്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.
ബി ജെ പിയുടെ സമരം സ്ത്രീ പ്രവേശനത്തിനെതിരല്ലെന്നും കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയും നേരത്തെ വ്യക്തമാക്കിയിരുന്നു.
സെക്രട്ടേറിയേറ്റിന് മുന്നില്‍ ബിജെപി നടത്തുന്നത് രാഷ്ട്രീയ സമരമാണെന്നും രാജഗോപാല്‍ പറഞ്ഞു. സമരം വ്യാപിപ്പിക്കുന്നതിനാണ് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയത്. ഇത് ഒത്തുതീര്‍പ്പല്ലെന്നും രാജഗോപാല്‍ പറഞ്ഞു. സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ ഒത്തുതീര്‍പ്പ് പരിഗണിക്കാമെന്നും രാജഗോപാല്‍ പറഞ്ഞു.
ശബരിമലയുടെ പേരില്‍ നിയമസഭ അലങ്കോലപ്പെടുത്തരുത്. നിയമസഭയില്‍ ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ ധാരാളം സമയമുണ്ടെന്നും സഭ തടസ്സപ്പെടുത്തുന്ന യുഡിഎഫ് ശൈലി താന്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.