മുംബൈയിൽ നിന്നും യുഎഇയിലേക്ക് കടലിനടിയിലൂടെ ട്രെയിൻ യാത്രക്കായി പദ്ധതി ഒരുങ്ങുന്നു

മുംബൈ: യുഎഇ ബന്ധത്തിന് വിപ്ലവാത്മകരമായ തുടക്കമായിരിക്കും കടലിനടിയിലൂടെ പദ്ധതിയിട്ടിരിക്കുന്ന ട്രെയിൻ യാത്ര. സമുദ്രത്തിനടിയിലൂടെ രണ്ടായിരം കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽ യാത്രക്കുള്ള സാധ്യതകൾ ആരായുകയാണ് അറേബ്യൻ രാഷ്ട്രമായ യു എ ഇ.

യുഎഇ കേന്ദ്രമായി പ്രവർത്തിക്കുന്ന നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ് കമ്പനിയാണ് സമുദ്രത്തിനടിയിലൂടെ സാധ്യമാകാവുന്ന റെയിൽ ഗതാഗതമെന്ന ആശയം മുന്നോട്ടു വെച്ചത്.

മുംബൈ – ഫുജൈറ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതി സഫലമായാൽ വിമാന-കപ്പൽ മാർഗങ്ങൾക്ക് സമാന്തരമായി സമുദ്രജല ട്രെയിൻ സർവീസും ഇരു രാജ്യങ്ങൽക്കുമിടയിൽ നിലവിൽ വരും.

ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ആവശ്യങ്ങൾക്കും ചരക്കു നീക്കങ്ങൾക്കും ഇതേ റെയിൽ പാത ഉപയോഗിക്കാമെന്നതാണ് പ്രധാന നേട്ടമായി ചൂണ്ടിക്കാട്ടുന്നത്.

അൾട്രാ സ്പീഡ് ഫ്‌ളോട്ടിംഗ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയുള്ള ട്രെയിനുകളായിരിക്കും സമുദ്രജല റെയിൽ പദ്ധതിയിൽ പരീക്ഷിക്കുക.

ട്രെയിൻ മാർഗ്ഗം ഫുജൈറ തുറമുഖത്തു നിന്നും ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യാനുള്ള ആലോചനയിലാണ് യുഎഇ. പകരം മഹാരാഷ്ട്രയിലെ നർമ്മദ നദിയിൽ നിന്നും ശുദ്ധജലം ഫുജൈറയിലേക്ക് നൽകുകയെന്നതാകും യൂ എ ഇ മുന്നോട്ടു വയ്ക്കുന്ന ഉടമ്പടി.

ഇന്ത്യ-യുഎഇ കോൺക്ലേവിൽ യുഎഇ ദേശീയ ഉപദേശക സമിതി മേധാവി അബ്ദുല്ല അൽ സിഹിയാണ് സമുദ്രത്തിനടിയിലൂടെയുള്ള റെയിൽ സാധ്യത വെളിപ്പെടുത്തിയത്.

അതേസമയം സമുദ്രത്തിനടിയിലൂടെയുള്ള ട്രെയിൻ പദ്ധതിക്കുള്ള സാധ്യത യുഎഇ പ്രഖ്യാപിച്ചതിന് പിന്നാലെ ചൈനയും സമാന പദ്ധതിയുമായി രംഗത്തു വന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News