കോളേജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; അന്വേഷണ കമ്മിഷന്‍ രൂപീകരിച്ചു; റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കും

കൊല്ലം ഫാത്തിമാതാ നാഷണല്‍ കോളേജിലെ രാഖികൃഷ്ണ ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണത്തിനായി 7 അംഗ കമ്മിഷനെ രൂപീകരിച്ചു. അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥി പ്രതിനിധിയും ഉള്‍പ്പെട്ട കമ്മീഷന്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രാഖികൃഷ്ണ ജീവനൊടുക്കാനുണ്ടായ കാരണത്തെക്കുറിച്ചാവും അന്വേഷണം നടക്കുക.

റിട്ടയര്‍ഡ് അദ്ധ്യാപകനായ ഡോക്ടര്‍ ഗോപകുമാര്‍ കണ്‍വീനറായ അന്വേഷണ സംഘത്തില്‍ അദ്ധാപകരായ ഷേര്‍ളി വില്ല്യം,വിമലാ,സജു,രക്ഷകര്‍ത്താക്കളായ അനില്‍കുമാര്‍,നസീബത്ത്,വിദ്ധ്യാര്‍ത്ഥിയൂണിയന്‍ ചെയര്‍മാന്‍ അജിത്ത്‌ലാല്‍ എന്നിവരുള്‍പ്പെടുന്നു.

അന്വേഷണ സംഘത്തെ നിശ്ചയിക്കുന്നതിനു മുമ്പ് കോളജ് സ്റ്റാഫ് മീറ്റിംങും തുടര്‍ന്ന് പിറ്റിഎ യോഗവും ചേര്‍ന്നിരുന്നു. കഴിഞ്ഞ 28 നാണ് രാഖികൃഷ്ണ പരീക്ഷയില്‍ ക്രമക്കേട് കാട്ടിയെന്നാരോപിച്ച് ചുമതലയില്‍ ഉണ്ടായിരുന്ന അദ്ധ്യാപകര്‍ പിടികൂടിയത്.

തുടര്‍ന്ന് രാഖി കോളേജില്‍ നിന്നും പുറത്തുപോയി ട്രയിനിനു മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.സംഭവം വിവാദമായതോടെയാണ് കോളേജ് മാനേജ്‌മെന്റ് അന്വേഷണം പ്രഖ്യാപിച്ചത്.

അതേ സമയം പോലീസ് അന്വേഷണം തുടരുന്നു കോളേജിലെ സിസിടിവി ദൃശ്യങ്ങളും കോപ്പിയടിയുടെ ഫോട്ടോയും പോലീസ് ശേഖരിച്ചു കോപ്പിയടി പിടികൂടിയ സംഘത്തിലെ അദ്ധ്യാപകരെ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തു.രാഖി ധരിച്ചിരുന്ന വസ്ത്രം അദ്ധ്യാപകരെ കാണിച്ച് സ്ഥിരീകരിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel