വളാഞ്ചേരിയില്‍ ആഹ്ലാദ പ്രകടനത്തിനിടെ മുന്‍ നഗരസഭ ചെയര്‍പേഴ്‌സന്റെ വീടിന് നേരെ അതിക്രമം

മലപ്പുറം: വളാഞ്ചേരിയില്‍ ആഹ്ലാദ പ്രകടനത്തിനിടെ മുന്‍ നഗരസഭ ചെയര്‍പേഴ്‌സന്റെ വീടിന് നേരെ അതിക്രമം. മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന ടീച്ചറെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീടിന് നേരെ ഒരു സംഘമാളുകള്‍ പടക്കം എറിഞ്ഞതായി ബന്ധുക്കള്‍ വ്യക്തമാക്കി. ഷാഹിന ടീച്ചര്‍ രാജിവെച്ചതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചിരുന്നു. മുസ്ലീം ലീഗിലെ ആഭ്യന്തര പ്രശ്‌നങ്ങളായിരുന്നു രാജിക്ക് കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News