നാടിനെ മുഴുവന്‍ വിറപ്പിച്ച് രാജവെമ്പാല; ഒടുവില്‍ പിടിയില്‍

ഒരു നാടിനെ മു‍ഴുവന്‍ വിറപ്പിച്ച രാജവെമ്പാല പിടിയില്‍.കോതമംഗലം ഭൂതത്താൻകെട്ട് ഡാമിനു സമീപം ജനവാസ കേന്ദ്രത്തിലിറങ്ങിയ രാജവെമ്പാലയെയാണ് പാമ്പ് സ്നേഹിയായ യുവാവ് അതി സാഹസികമായി പിടികൂടിയത്. മണിക്കൂറുകൾ നീണ്ട പ്രയത്നത്തിന് ശേഷമാണ് രാജവെമ്പാലയെ കീ‍ഴടക്കാനായത്.

ഭൂതത്താൻകെട്ട് ഡാമിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ വെള്ളിയാ‍ഴ്ച പുലർച്ചെയാണ് കറുത്ത നിറത്തിലുള്ള രാജവെമ്പാലയെ നാട്ടുകാരില്‍ ചിലര്‍ കണ്ടത്.ഉടന്‍ ഈ വിവരം അവര്‍ വനപാലകരെ അറിയിച്ചു.

തുടർന്ന് പാമ്പ് സ്നേഹിയായ മാർട്ടിൻ മേയ്ക്കമാലിയുമായി വനപാലക സംഘം എത്തിയെങ്കിലും പാമ്പ് മറ്റൊരിടത്തേക്ക് നീങ്ങി.തിരിച്ചിലിനൊടുവില്‍ സ്വകാര്യ വ്യക്തിയുടെ കാട് മൂടിക്കിടന്ന പറമ്പിലെ കൽക്കെട്ടിൽ രാജവെമ്പാലയെ കണ്ടെത്തുകയായിരുന്നു.

മൂന്ന് മണിക്കൂറോളം നീണ്ട ഭഗീരദ പ്രയത്നത്തിനൊടുവില്‍ മാളത്തിലൊളിച്ച രാജവെമ്പാലയെ മാർട്ടിൻ കൈയ്യോടൊ പിടികൂടി.

12 അടി നീളമുള്ള, കറുത്ത, പെൺ ഇനത്തിൽപ്പെട്ട രാജവെമ്പാലയായിരുന്നു നാട്ടുകാരെ ഭീതിയുടെ മുൾമുനയിൽ നിർത്തി ഒടുവിൽ കീഴടങ്ങിയത്.ചൂടുകൂടുന്നതോടെ രാജവെമ്പാലകൾ നാട്ടിലിറങ്ങാൻ സാധ്യതയേറെയാണെന് മാർട്ടിൻ മേയ്ക്കമാലി പറഞ്ഞു.

പിടികൂടിയ പാമ്പിനെ കരിമ്പാനി വനത്തിൽ തുറന്നു വിട്ടു.വനാന്തരങ്ങളിൽ നിന്ന് മലവെള്ളപ്പാച്ചിലിൽ ഇഴ ജന്തുക്കൾ ഒഴുകിയെത്തിയതാണ് ജനവാസ കേന്ദ്രങ്ങളില്‍ പാമ്പുകളുടെ സാന്നിദ്ധ്യം വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News