
മണ്ഡലകാലത്ത് ശബരിമലയില്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്.
പന്ത്രണ്ട് ലക്ഷത്തിലധികം പേരാണ് ഈ മണ്ഡലകാലത്തു ഇതുവരെ സംവിധാനം ഉപയോഗപെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ശബരിമല സീസണ്‍ മുഴുവന്‍ ബുക്ക് ചെയ്തവരുടെ ആകെ എണ്ണം 15 ലക്ഷം മാത്രമായിരുന്നു.
കേരളാ പൊലീസാണ്.മെയമൃശാമഹമൂ.രീാ എന്ന വെബ് പോര്‍ട്ടലിലാണ് ബുക്കിങ്ങിന് സൗകര്യം ഒരുക്കിയിരിക്കുന്നത്.
തീര്‍ത്ഥാടകന്റെ പേര്, വയസ്, ഫോട്ടോ, വിലാസം, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തി ഡിജിറ്റലൈസ്ഡ് ക്രൗഡ് മാനേജ്മന്റ് സിസ്റ്റം വഴി രജിസ്റ്റര്‍ ചെയ്യാം.
പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന കലണ്ടറില്‍ നിന്നും ദര്‍ശനദിവസവും സമയവും തെരഞ്ഞെടുക്കാം. തുടര്‍ന്ന്
ലഭിക്കുന്ന കൂപ്പണും രജിസ്ട്രേഷനുപയോഗിച്ച് ഐഡന്റിറ്റി കാര്‍ഡും പമ്പയിലെ വെരിഫിക്കേഷന്‍ കൗണ്ടറില്‍ കാണിച്ചാല്‍ പരിശോധിച്ചു സീല്‍ ചെയ്തു കൊടുക്കും.
തുടര്‍ന്ന് മരക്കൂട്ടത്തുനിന്നും ചന്ദ്രാനന്‍ റോഡ് വഴി സന്നിധാനത്തെത്തി സുഗമമായ ദര്‍ശനം നടത്താവുന്നതുമാണ്. നിലയ്ക്കലില്‍ നിന്നും പമ്പ വരെ യാത്ര ചെയ്യുന്നതിനുള്ള കെ.എസ്.ആര്‍.ടി.സി ബസ് ടിക്കറ്റും ഇതോടൊപ്പം ബുക്ക് ചെയ്യാവുന്ന തരത്തിലാണ് വെബ്പോര്‍ട്ടല്‍ ക്രമീകരിച്ചിരിച്ചിട്ടുള്ളത്.
18 വയസിന് താഴെയുള്ളവര്‍ക്ക് ഫോട്ടോ ഐഡന്റിറ്റികാര്‍ഡ് നിര്‍ബന്ധമല്ല. പമ്പയില്‍ എത്തിച്ചേരാന്‍ രേഖപ്പെടുത്തിയിരിക്കുന്ന സമയത്തു തന്നെ കൃത്യമായി എത്തിച്ചേരേണ്ടതുമാണ്. ഈ സംവിധാനത്തില്‍ ബുക്ക് ചെയ്യാന്‍ ഫീസ് നല്‍കേണ്ടതുമില്ല.
ജനുവരി 19 വരെ ഈ സംവിധാനം വഴി ദര്‍ശന സമയം ബുക്ക് ചെയ്യാം. സമയമോ തീയതിയോ മാറ്റണമെങ്കില്‍ ബുക്കിംഗ് റദ്ദാക്കി പുതുതായി രജിസ്റ്റര്‍ ചെയ്യണം. ഡിസംബര്‍ 24 മുതല്‍ 27 വരെയും ജനുവരി 12 മുതല്‍ 15 വരെയും ഓണ്‍ലൈന്‍ ബുക്കിംഗ് ഉണ്ടായിരിക്കുന്നതല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here