പഠിച്ച കാര്യങ്ങള്‍ കൊണ്ട് മാത്രമല്ല വാദങ്ങള്‍ കൂടി പഠിച്ച് വേണം ജസ്റ്റിസുമാര്‍ വിധി പറയാന്‍: ജസ്റ്റിസ് കുര്യന്‍ ജോസഫ്

ഭരണഘടനയുടെ ധാര്‍മികതയെ ഒപ്പം പിടിക്കുമ്പോള്‍ സമൂഹത്തെ കൂടി പരിഗണിക്കണം ഇതാണ് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ പ്രധാന കാഴ്ചപ്പാട്.

കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നിന്ന് പടിയിറങ്ങിയ കുര്യന്‍ ജോസഫ് വിടവാങ്ങള്‍ വേദികളിലെല്ലാം സ്വന്തം നിലപാട് ഉയര്‍ത്തികാട്ടുകയാണ്.

താന്‍ പഠിച്ച കാര്യങ്ങള്‍ കൊണ്ട് വിധിയെഴുതാന്‍ ജസ്റ്റിസുമാര്‍ നില്‍ക്കരുത് മറിച്ചു വാദങ്ങള്‍ പഠിച്ചു വേണം വിധിയെഴുതാന്‍ എന്നും കുര്യന്‍ ജോസഫ് ഓര്‍മിപ്പിച്ചു.

അഞ്ചുവര്‍ഷ കാലത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം സുപ്രീം കോടതിയില്‍ നിന്ന് പടിയിറങ്ങിയ ജസ്റ്റിസ് കുര്യന്‍ ജോസഫ് താന്‍ ഇതുവരെ എടുത്തിട്ടുള്ള നിലപാടുകള്‍ അക്കമിട്ട് നിരത്തുകയാണ്.

കേസില്‍ തോല്‍ക്കുകയും ജയിക്കുകയും ചെയാം എന്നാല്‍ വാദിക്കും പ്രതിക്കും തുല്യ അവസരം നല്‍കാന്‍ കോടതിക്ക് കഴിയണം.

താന്‍ പഠിച്ച കാര്യങ്ങള്‍ കൊണ്ട് വിധിയെഴുതാന്‍ ജസ്റ്റിസുമാര്‍ നില്‍ക്കരുത് മറിച്ചു വാദങ്ങള്‍ പഠിച്ചു വേണം വിധിയെഴുതാന്‍ എന്നും കുര്യന്‍ ജോസഫ് ഓര്‍മിപ്പിച്ചു.

വാദങ്ങള്‍ക്കും പ്രതിവാദങ്ങള്‍ക്കും അവസരം നല്‍കുന്നതിലൂടെ കോടതിയുടെ അന്തസ്സ് കുറയില്ലെന്നൊരു നിര്‍ദേശവും അദ്ദേഹം നല്‍കി.

നിയമജ്ഞന്‍ എന്നതിലുപരി ഏതൊരു കാര്യത്തിലും വ്യക്തമായ അഭിപ്രായവും നിര്‍ദേശവുമുള്ള വ്യക്തിയാണ് കുര്യന്‍ ജോസഫ് എന്ന് ദില്ലി ഹൈക്കോടതി ജസ്റ്റിസ് രാജേന്ദ്രമേനോന്‍ പറഞ്ഞു.

ദില്ലിയിലെ മലയാളി അഭിഭാഷകര്‍ നല്‍കിയ വിടവാങ്ങല്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കുര്യന്‍ ജോസഫ്.

രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന വാര്‍ത്തയെ നിരസിച്ച കുര്യന്‍ ജോസഫ് ഭാവി ജീവിതം ദില്ലിയില്‍ തന്നെ നിയമമേഖലയില്‍ തുടരുമെന്നറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here