
കൊല്ലം: കൊല്ലം ഫാത്തിമാ മാതാ നാഷണല്‍ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനി രാഖികൃഷ്ണ ജീവനൊടുക്കുന്നതിനു മിനിറ്റുകള്‍ക്കു മുമ്പ് കോളേജില്‍ നിന്നും പ്രധാന ഗേറ്റ് കടന്ന് പുറത്തേക്കിറങ്ങി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവിയ്ക്ക്.
മാനസ്സിക നില തകര്‍ന്ന രാഖി വെപ്രാളത്തിലാണ് പുറത്തേക്കിറങ്ങി ഓടുന്നതെന്ന് വ്യക്തം. 11.45 ന് ശേഷമാണ് രാഖികൃഷ്ണ ഫാത്തിമാമാതാ നാഷണല്‍ കോളേജിന്റെ ഗേറ്റ് തുറന്ന് പുറത്തേക്ക് അതിവേഗം പോകുന്നത്.
പരീക്ഷാഹാളില്‍ രാഖികൃഷ്ണ ക്രമകേട് കാട്ടിയെന്നാരോപിച്ച് ചുമതലയില്‍ ഉണ്ടായിരുന്ന അദ്ധ്യാപകര്‍ പിടികൂടി പരീക്ഷഎഴുതാന്‍ അനുവദിക്കാതെ പ്രിന്‍സിപാളിന്റെ മുറിയില്‍ ഇരുത്തുകയായിരുന്നുവെന്ന് സഹപാഠികളും അദ്ധ്യാപകരും പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
ഇവിടെ നിന്നാണ് രാഖികൃഷ്ണ 200 മീറ്ററോളം ദൂരം വരുന്ന പ്രധാന ഗേറ്റിലേക്ക് പോകുന്നത. ് ഈ സമയം അത്രയും കോളേജധികൃതര്‍ രാഖി പുറത്തേക്ക് പോകുന്നത് കണ്ടില്ല.
ഒരു പക്ഷെ രാഖിക്ക് വേണ്ട കരുതല്‍ നല്‍കിയിരുന്നെങ്കില്‍ രാഖിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് പിതാവ് രാധാകൃഷ്ണന്‍ ചൂണ്ടികാട്ടിയിരുന്നു.കോളേജിന്റെ വരാന്തയില്‍ നിന്നു പോകുന്നതിന്റേയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here