ഡോക്ടറായ ഭര്‍ത്താവ് എച്ച് ഐവി നല്‍കി; പരാതിയുമായി ഭാര്യ

സ്ത്രീധനത്തിന്‍റെ പേരില്‍ തന്നെ ഒ‍ഴിവാക്കാന്‍ സ്രമിക്കുന്ന ഭര്‍ത്താവ് എച്ച്ഐവി നല്‍കിയെന്ന പരാതിയുമായി ഭാര്യ രംഗത്ത്.

മുംബൈയില്‍ ഹോമിയോ ഡോക്ടറായ ഭര്‍ത്താവിനെതിരെയാണ് ഭാര്യയുടെ പരാതി. ഇരുപത്തിയേഴു വയസുകാരിയായ ഭാര്യ പറയുന്നത് വിവാഹം ക‍ഴിഞ്ഞത് 2015 ലാണ്. അന്ന് മുതല്‍ ഭര്‍ത്താവും കുടുംബാംഗങ്ങളും സ്ത്രീധനത്തിന്‍റെ പേരില്‍ ഉപദ്രവിക്കുന്നുണ്ട്.

2017 ഒക്ടോബറില്‍ അസുഖം വന്നപ്പോള്‍ ഭര്‍ത്താവ് മരുന്നായി സലൈന്‍ നല്‍കി. ഈ വര്‍ഷം ഫെബ്രുവരിയില്‍ വീണ്ടും അസുഖബാധിതയായി.

ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തനിക്ക് എച്ച്‌ഐവി ഉണ്ടെന്ന് വ്യക്തമായതെന്ന് യുവതി പോലീസില്‍ മൊഴി നല്‍കി.

ഭര്‍ത്താവ്‌ തന്നെയാണ് തന്നെ എച്ച്‌ഐവി ബാധിതയാക്കിയതെന്നും യുവതി പറയുന്നു. അതേസമയം യുവതിയുടെയും ഭര്‍ത്താവിന്‍റെയും രക്ത സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഇരുവര്‍ക്കും എച്ച്‌ഐവി ബാധിച്ചിട്ടുണ്ടെന്ന് കമ്ടെത്തിയിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here