പൈലറ്റായ അമേരിക്കന്‍ പ്രസിഡന്റ്‌

1989 ല്‍ അമേരിക്കയിലെ പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയിങ്ങനെ ജോര്‍ജ്ജ്‌ ഹെര്‍ബെര്‍ട്ട്‌ വോക്കര്‍ ബുഷ്‌ അമേരിക്കയുടെ 41 ാം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.പൈലറ്റുകാരാനായ ആദ്യ അമേരിക്കന്‍ പ്രസിഡന്റ്‌ എന്ന വ്യാതിയും ബുഷ്‌ സീനിയറിനായിരുന്നു.

18ാം വയസിലാണ്‌ ബുഷ്‌ സീനിയര്‍ പൈലറ്റായി അമേരിക്കന്‍ നാവിക സേനയില്‍ പ്രവേശിക്കുന്നത്‌.ജോലിയില്‍ പ്രവേശിച്ച്‌ അധികം വൈകാതെ രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തു ബുഷ്‌ സീനിയര്‍ അധികം വൈകാതെ ജോലിയില്‍ നിന്നും വിരമിക്കുകയും ചെയ്‌തു.

പിന്നീട്‌ എണ്ണ വ്യാപരത്തിലേക്ക്‌ തിരഞ്ഞ ബുഷ്‌ സീനിയര്‍ 40 വയസ്സില്‍ കോടീശ്വരനായി മാറി. 1964 ല്‍ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയിലൂടെയാണ്‌ ബുഷ്‌ രാഷ്ട്രീയത്തിലേക്ക്‌ പ്രവേശിക്കുന്നത്‌.സജീവ രാഷ്ട്രീയത്തിലേക്ക്‌ ഇറങ്ങിയ ബുഷ്‌ കോണ്‍ഗ്രസംഗം,നയതന്ത്രജ്ഞന്‍,അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്‌.

1981 മുതല്‍ 1989 വരെ രണ്ട്‌ തവണ അമേരിക്കന്‍ വൈസ്‌ പ്രിസഡന്റായ ബുഷ്‌ 1989 മുതല്‍ 1993 വരെയാണ്‌ അമേരിക്കന്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചത്‌ ഈ സമയത്താണ്‌ അമേരിക്കയ്‌ക്ക്‌ ലോക പൊലീസ്‌ എന്ന പട്ടം ചാര്‍ത്തപ്പെടുന്നത്‌. ഇറാഖ്‌ കുവൈറ്റിലേക്ക്‌ അധിനിവേശം നടത്തുന്നതും ,സോവിയിറ്റ്‌ യൂണിയന്റ പതനവുമെല്ലാം ബുഷ്‌ സീനിയര്‍ കാലഘടത്തിലായിരുന്നു.

സോവിയിറ്റ്‌ യൂണിയന്റ തകര്‍ച്ചയക്ക്‌ പിന്നില്‍ അമേരിക്കന്‍ ശക്തിക്കളുടെ കൈ പ്രവര്‍ത്തിച്ചിട്ടുണ്ടെയെന്ന്‌ അന്ന്‌ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു . ആരോപണങ്ങള്‍ പിന്നീട്‌ സത്യമാമെന്ന്‌ കാലം തെളിയിച്ചു.

സോവിയറ്റ്‌ യൂണിയന്റെ പതനത്തിനു ശേഷമാണ്‌ അമേരിക്കാ ലോക ശക്തിയായി മാറിയത്‌ അതിന്‌ നേതൃത്വം വഹിച്ചത്‌ ബുഷ്‌ സീനിയറും.1991 ലെ ഗള്‍ഫ്‌ യുദ്ധമാണ്‌ ജോര്‍ജ്ജ്‌ ഹെര്‍ബെര്‍ട്ട്‌ വോക്കര്‍ ബുഷിന്റെ സ്വീകാര്യത അമേരിക്കയില്‍ വര്‍ധിച്ചത.

പീന്നീട്‌ അമേരിക്കയെ ബാധിച്ച സാമ്പത്തിക പ്രതിസന്ധി ബുഷിനെ പതനത്തിലേക്കാണ്‌ നയിച്ചത്‌. പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ബുഷ്‌ രണ്ട്‌ തവണ മത്സരിച്ചെങ്കിലും ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ത്ഥിയായ ബില്‍ ക്ലിന്റനോട്‌ പരാജയപ്പെട്ടു പീന്നിട്‌ തന്റെ പിന്‍ഗാമിയായി ബുഷ്‌ കൊണ്ട്‌ വന്നത്‌ മകനെയാണ്‌.

സദാം ഹൂസൈയിനെ വധിക്കണമെന്ന ബുഷ്‌ സീനിയറിന്റെ ലക്ഷ്യം നിറവേറ്റത്‌ ബുഷ്‌ ജൂനിയറായിരുന്നു.ജോര്‍ജ്ജ്‌ ബുഷിന്റ കാലഘടത്തിലാണ്‌ ഇറാക്കിന്‌ മേലുള്ള അമേരിക്കയുടെ ആക്രമണങ്ങള്‍ നടത്തിയത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here