ഭാര്യ പിണങ്ങിപ്പോയതിന്‍റെ അരിശം ഭര്‍ത്താവ് തീര്‍ത്തത് കുഞ്ഞിനെ ബലാത്സംഗം ചെയ്ത്

ഭാര്യ പിണങ്ങിപ്പോയതിന്‍റെ അരിശം ഭര്‍ത്താവ്  തീര്‍ത്തത് കുഞ്ഞിനെ ബലാല്‍സംഗം ചെയ്ത്. ഗുഡ്ഗാവിലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം. വഴക്കിട്ട് ഭാര്യ വീട്ടില്‍ നിന്നും പോയ ഉടന്‍ ഭര്‍ത്താവ് ഭര്‍ത്താവ് മൂന്നു വയസായ മകളെ ലൈംഗികമായി പീഡിപ്പിച്ചു.

ഒരു വയസ്സുള്ള മകളെയുമെടുത്തുകൊണ്ടാണ് ഭാര്യ ബന്ധുവീട്ടിലേക്ക് പോയത്. മൂന്ന് വയസുള്ള മുതിര്‍ന്ന കുട്ടിയെ വീട്ടില്‍ ഭര്‍ത്താവിനൊപ്പം നിര്‍ത്തി. മകള്‍ മാത്രമേ വീട്ടില്‍ ഉള്ളുവെന്ന് മനസിലാക്കിയ പ്രതി കുഞ്ഞിനെ ലൈംഗിക ക്രൂരതയ്ക്ക് ഇരയാക്കിശേഷം നാടുവിട്ടു

പിണക്കം മാറി അടുത്ത ദിവസം രാവിലെ യുവതി വീട്ടില്‍ തിരികെ എത്തിയപ്പോള്‍ കാണുന്നത് അബോധാവസ്തയിലുള്ള മകളെയാണ്. മാത്രമല്ല കുട്ടി കിടന്ന ബെഡ്ഡില്‍ നിറയെ രക്തവും കണ്ടു. ഇതോടെ യുവതി പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

വൈദ്യപരിശോധനയില്‍ കുഞ്ഞ് ലൈംഗിക മായി പീഡിപ്പിക്കപ്പെട്ടതായി ഡോക്ടര്‍ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ നില ഗുരുതരമായതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ സഫ്ദര്‍ജുംഗ് ആശുപത്രിയിലേക്ക് മാറ്റി. ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News