പൂജ ബംമ്പര്‍; നാലു കോടിയുടെ ഭാഗ്യവാന്‍ ഇതാ

കോട്ടയം: ഇത്തവണത്തെ പൂജ ബംമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ നാലു കോടി രൂപ തമിഴ്നാട് സ്വദേശിയ്ക്ക്.

തിരുനല്‍വേലി സ്വദേശിയായ ഷണ്‍മുഖന്‍ മാരിയപ്പനാണ് ആ ഭാഗ്യവാന്‍ അടിച്ചത്. VA 489017 എന്ന നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

കോട്ടയത്തെ പ്രമുഖ തുണിക്കടയിലെ ജീവനക്കാരനാണ് ഷണ്‍മുഖന്‍. ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ അമ്പലത്തിന് മുന്നില്‍ നിന്ന ലോട്ടറി വില്‍പ്പനക്കാരനില്‍ നിന്നും വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം.

51 വയസുകാരനായ ഷണ്‍മുഖന്‍ അവിവാഹിതനാണ്. മൂന്നു സഹോദരങ്ങളും ഒരു സഹോദരിയുമുണ്ട്.

സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത ഷണ്‍മുഖന്റെ കുടുംബം തിരുനല്‍വേലിയില്‍ വാടകവീട്ടിലാണ് കഴിയുന്നത്. ഒരു വീട് വയ്ക്കണം, അല്‍പം സ്ഥലം വാങ്ങണം ഇത്രയേയുള്ളു ഷണ്‍മുഖന്റെ ആഗ്രഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News