പണം വിതരണം ചെയ്യാന്‍ സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കാന്‍ എസ്ബിഐ; പ്രതിഷേധവുമായി ബാങ്ക് ജീവനക്കാര്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ പൊതുജനങ്ങളുടെ പണം വിതരണം ചെയ്യുന്ന ജോലി ബാങ്ക് ജീവനക്കാരില്‍ നിന്നു മാറ്റി പുറംകരാറുകാര്‍ക്ക് നല്‍കാനുള്ള മാനേജെമെന്റ് നീക്കത്തിനെതിരെ സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയന്‍ കേരള സര്‍ക്കിള്‍ തൃശ്ശൂര്‍ മോഡ്യൂളിന്റെ നേതൃത്ത്വത്തില്‍ പാറമേക്കാവ് ശാഖയ്ക്ക് മുമ്പില്‍ പ്രതിഷേധം.

പുറംകരാര്‍ അവസാനിപ്പിക്കുക ജനങ്ങളുടേയും ബാങ്കിന്റേയും സമ്പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ബാങ്ക് ജീവനക്കാര്‍ സ്റ്റേറ്റ് ബാങ്കിന് മുന്നില്‍ പ്രതിഷേധ സമരം നടത്തുന്നത്.

സ്റ്റേറ്റ് ബാങ്കിന്റെ വിവിധ ശാഖകള്‍ തമ്മിലും മറ്റ് ഓഫീസുകള്‍ തമ്മിലുമുള്ള പണമിടപാട് സ്വകാര്യ കമ്പനികളെ ഏല്പിക്കാനുള്ള നീക്കം ഇടപാടുകാരുടെ പണത്തിന്റെ സുരക്ഷിതത്ത്വത്തിനും പണത്തിന്റെ സുഗമമായ ഇടപാടിനും ഭീഷണി ആണെന്ന് ബാങ്ക് ജീവനക്കാര്‍ പറയുന്നു.

തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്താതെയും കോടതി നടപടികള്‍ അവഗണിച്ചുമാണ് സ്റ്റേറ്റ് ബാങ്കിന്റെ ഈ ഏകപക്ഷീയ നടപടി.

ഇത്തരത്തില്‍ ഏകപക്ഷീയമായി പുറംകരാര്‍ കരാര്‍ നല്‍കാനുള്ള നീക്കം പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടാണ് SBSUവിന്റെ ഉപരോധ സമരം. ബാങ്കിലെ സാധാരണ ഇടപാടുകള്‍ക്ക് തടസ്സം ഉണ്ടാകാത്ത വിധത്തിലും ബാങ്ക് നടപടികള്‍ സ്തംഭിപ്പിക്കാതെയുമാണ് ജീവനക്കാരുടെ സമരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News