കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐക്ക് ഉജ്വലവിജയം

കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വന്‍ വിജയം.

‘സമരോത്സുകമായ മതനിരപേക്ഷത സമരസപ്പെടാത്ത വിദ്യാര്‍ഥിത്വീ’എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ഛ് ഇലക്ഷനെ നേരിട്ട എസ്എഫ്‌ഐ വന്‍ വിജയമാണ് കരസ്ഥമാക്കിയത്.

മേജര്‍ സീറ്റുകളില്‍ വലിയ ഭൂരിപക്ഷമാണ് എസ്എഫ്‌ഐ കരസ്ഥമാക്കിയത്. ആറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോഴിക്കോട് എക്‌സിക്യൂട്ടീവ് എസ്എഫ്‌ഐ തിരിച്ചു പിടിക്കുന്നത്. ചെയര്‍മാനായി ഷബീര്‍.എസ്.ജനറല്‍ സെക്രെട്ടറിയായി അമല്‍ജിത്.എം.ടി.കെ,ജോയിന്റ് സെക്രട്ടറി അക്ഷയ് റോയ്, വൈസ് ചെയര്‍മാന്‍ ഗോകുല്‍ വി.എസ്, ലേഡി വൈസ് ചെയര്‍മാന്‍ ശില്പ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

കോഴിക്കോട് ജില്ല എക്‌സിക്യൂട്ടീവായി വിഷ്ണു പ്രസാദിനെയും, വയനാട് ജില്ല എക്‌സിക്യൂട്ടീവായി മുഹമ്മദ് അഷ്‌കര്‍, തൃശ്ശൂര്‍ ജില്ല എക്‌സിക്യൂട്ടീവ് എ. എ ഷബീര്‍ സാലിം, പാലക്കാട് എക്‌സിക്യൂട്ടീവ് സുര്‍ജിത് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

സമൂഹത്തെ പിറകോട്ടു വലിച്ചു ധ്രുവീകരണം നടത്താന്‍ ശ്രമിക്കുന്ന വര്‍ഗീയവാദികള്‍ക്കുള്ള മറുപടി കൂടിയാണീ ഇലക്ഷന് വിജയം. ടളശ ഉയര്‍ത്തിപ്പിടിക്കുന്ന മതേതര മൂല്യങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണീ ഇലക്ഷന് വിജയം.

എസ്എഫ്‌ഐയെ വിജയിപ്പിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് വി. എ. വിനീഷ്, സെക്രട്ടറി കെ. എം. സച്ചിന്‍ദേവ് എന്നിവര്‍ അഭിവാദ്യം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News