കെടി ജയകൃഷ്ണന്‍ അനുസ്മരണ പരിപാടിക്കിടെ ബിജെപി അഴിഞ്ഞാട്ടം; സിപിഐഎം കൊടിമരവും പ്രചാരണ ബോര്‍ഡുകളും തകര്‍ത്തു; പി ജയരാജനെതിരെ കൊലവിളി മുദ്രാവാക്യവും #WatchVideo

കണ്ണൂര്‍: ശ്രീകണ്ഠപുരത്ത് നടന്ന കെടി ജയകൃഷ്ണന്‍ അനുസ്മരണ പരിപാടിക്കിടെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം.

പ്രകടനം കടന്നു പോകുന്നതിനിടെ പരിപ്പായിലെ സിപിഐഎം കൊടിമരവും പ്രചാരണ ബോര്‍ഡുകളും തകര്‍ത്തു.

യാതൊരു പ്രകോപനവും ഇല്ലാതെയാണ് ആറ്എസ്എസുകാര്‍ അക്രമം അഴിച്ചു വിട്ടത്. സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന് എതിരെ കൊലവിളി മുദ്രാവാക്യവും വിളിച്ചാണ് പ്രകടനം നടത്തിയത്.

ആര്‍എസ്എസുകാര്‍ അക്രമം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പങ്കെടുത്ത പരിപാടിക്കിടെ ആയിരുന്നു അക്രമം.

കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആര്‍എസ്എസ്സുകാരാണ് ശ്രീകണ്ഠപുരത്ത് അഴിഞ്ഞാടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel