ബിജെപി നടത്തുന്നത് രാഷ്ട്രീയ നാടകം; ശബരിമല വിഷയത്തിൽ സംസ്ഥാനസർക്കാരിന് പൂർണ പിന്തുണയുമായി സ്വാമി അഗ്നിവേശ്

ശബരിമല വിഷയത്തിൽ സംസ്ഥാനസർക്കാരിന് പൂർണ പിന്തുണയെന്ന് സ്വാമി അഗ്നിവേശ്. ശബരിമലയിൽ ബി ജെ പി നടത്തുന്നത് രാഷ്ട്രീയ നാടകമെന്നും സംസ്ഥാന സർക്കാർ നടത്തുന്ന നവോത്ഥാന പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.

ആർ എസ് എസ് പ്രവർത്തകർ അക്രമിച്ച സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു സ്വാമി അഗ്നിവേശ്. ശബരിമലയിൽ സ്ത്രീകൾപ്രവേശിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കാൻ ശ്രമിച്ച സംസ്ഥാന സർക്കാറിന് പൂർണ പിന്തുണ നൽകും.

സമൂഹത്തിൽ സ്ത്രീ യും പുരുഷനും തുല്യരാണ്. ആർത്തവത്തിന്‍റെ പേരിൽ ആരെയും മാറ്റിനിർത്താനാകില്ല. അതിനാൽ സർക്കാർ നടത്തുന്ന നവോത്ഥാന പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും ഇക്കാര്യം നാളെ മുഖ്യമന്ത്രിയെ കണ്ട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വാമി സന്ദീപാനന്ദഗിരിയെപോലെ സംഘപരിവാർ ശക്തികളുടെ ആക്രമണത്തിന് ഇരയായ ആളാണ് ഞാനും. ബിജെപി ഹിന്ദുക്കളെ രക്ഷിക്കുന്ന സംഘടനയല്ല മറിച്ച് നശിപ്പിക്കുന്ന സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു.

രാമക്ഷേത്രത്തിന്‍റെ പേര് പറഞ്ഞു വ്യാജപ്രചരണം നടത്തുന്നവരെ തിരിച്ചറിയിണമെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News