ക്ഷേത്രക്കാണിക്കയില്‍ നിന്ന്‌ പണം എടുത്ത് മഹാരാഷ്‌ട്രയിലെ ബിജെപി; ശബരിമലയില്‍ കാണിക്ക ഇടരുതെന്ന്‌ കേരളത്തിലെ ബിജെപി

മഹാരാഷ്‌ട്രയിലെ പ്രശസ്‌തമായ സിദ്ദി സായ്‌ ക്ഷേത്രത്തിലെ ട്രസറ്റില്‍ നിന്നും 500 കോടിയുടെ വായ്‌പ എടുത്ത്‌ മഹാരാഷ്‌ട്ര ബിജെപി സര്‍ക്കാര്‍. തക്തരുടെ കാണിക്കയില്‍ നിന്ന്‌ ലഭിക്കുന്ന വരുമാനത്തില്‍ നിന്നുമാണ്‌ ബിജെപി സര്‍ക്കാര്‍ കടമെടുക്കുന്നത്‌.സിദ്ദിസായ്‌ ക്ഷേത്രട്രസ്‌റ്റില്‍ നിന്നും 500 കോടി രൂപയാണ്‌ മഹാരാഷ്‌ട്ര ബിജെപി സര്‍ക്കാര്‍ വായ്‌പ എടുക്കുന്നത്‌.

ഇതിന്‍െ്‌റ ആദ്യ ഗഡു കഴിഞ്ഞദിവസം ബിജെപി സര്‍ക്കാര്‍ കൈപ്പറ്റി. കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ മഹാരാഷ്ടട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഭട്‌നാവീസ്‌ ക്ഷേത്രട്രസറ്റ്‌ ഭാരവാഹികളുമായി ഇതുസംബന്ധിച്ച കരാര്‍ ഉണ്ടാക്കിയത്‌.

അഹമ്മദ്‌ നഗര്‍ ജില്ലയിലെ നില്‍പ്പന്തി ജലസേചന പദ്ധതിക്കായാണ്‌ 500 കോടിയുടെ വായ്‌പ. പലിശരഹിത വായ്‌പയാണെന്നാണ്‌ സര്‍ക്കാര്‍ പറയുന്നതെങ്കിലും ഇതിന്‍െ്‌റ തിരിച്ചടവ്‌ സംബധിച്ച വിവരങ്ങള്‍ കരാറില്‍ വ്യക്തമല്ല.

മഹാരാഷ്‌ട്ര ബിജെപി നേതാവ്‌ സുരേഷ്‌ ഹവാരിയാണ്‌ ക്ഷേത്ര ട്രസറ്റിന്‍െ്‌റ ചെയര്‍മാന്‍. ഇദ്ദേഹം തന്നെയാണ്‌ ബിജെപി സര്‍ക്കാരിന്‌ 500 കോടിരൂപ നല്‍കാന്‍ തീരുമാനമെടുത്തതും.

മഹാരാഷ്‌ട്രയിലെ ബിജെപി സര്‍ക്കാര്‍ ക്ഷേത്രത്തിലെ കാണിക്ക വരുമാനം കടമെടുക്കുമ്പോഴാണ്‌ കേരളത്തിലെ ബിജെപി നേതാക്കള്‍ ശബരിമയില്‍ എത്തുന്ന ഭക്തര്‍ കാണിക്ക ഇടരുത്‌ എന്ന്‌ ആഹ്വാനം ചെയ്യുന്നത്‌. ഇതരസംസ്ഥാന ഭക്തരോടു പോലും കേരളത്തിലെ ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുതെന്ന്‌ ആഹ്വാനം ചെയ്‌തിരുന്നു.

മാത്രമല്ല ബിജെപി എംപി സുരേഷ്‌ഗോപി ഇത്‌ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്‌തു. ശബരിമല വിഷയത്തില്‍ കേരളത്തിലെ ബിജെപി എടുക്കുന്ന ഇരട്ടത്താപ്പിന്‌ ഒരു തെളിവുകൂടിയാണ്‌ മഹാഷ്‌ട്ര സര്‍ക്കാരിന്‍െ്‌റ കാണിക്കവഞ്ചിയില്‍ നിന്നുള്ള വായ്‌പാ പദ്ധതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here