ബിഎസ്എന്‍എല്‍ ജീവനക്കാര്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

ബി എസ് എന്‍ എല്‍ ജീവനക്കാര്‍ നാളെ മുതല്‍  അനിശ്ചിത കാല പണി മുടക്കിലേക്ക്. ബി എസ് എന്‍  എല്ലിന് 4ജി സ്പെക്ട്രം ഒരുക്കുക, ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക, എന്നീ ആവശ്യങ്ങളുന്നയിച്ചാണ്  ജീവനക്കാര്‍ നാളെ മുതല്‍  പണി മുടക്കുന്നത്.

ബി എസ് എന്‍ എല്‍, ജീവനക്കാരുടെ ശമ്പളം 2007ന്  ശേഷം പരിഷ്ക്കരിച്ചിട്ടില്ല. കമ്പനിയുടെ സാമ്പത്തിക നഷ്ടം ചൂണ്ടിക്കാണിച്ചാണ് ശമ്പളപരിഷ്ക്കരണം നിഷേധിക്കുന്നത്.  എന്നാല്‍ കമ്പനി വരുമാനം കുറയുന്നത്, 4ജി സ്പെക്ട്രം അനുവദിക്കാത്തതിനാലാണ്.

സ്പെക്ട്രത്തിന് മാര്‍ക്കറ്റ് വില നല്‍കുവാന്‍ ബി.എസ്. എന്‍. എല്‍ തയ്യാറായിട്ടും ഇത് അനുവദിച്ചിട്ടില്ല.

നിലവില്‍ ഡാറ്റാ സേവന മേഖലയില്‍ കുത്തക കെെവരിച്ച് തങ്ങള്‍ നിശ്ചയിക്കുന്ന നിരക്കില്‍ ഡാറ്റ വില്‍ക്കുകയാണ് സ്വകാര്യ കമ്പനികള്‍. ഇതിനുള്ള സാഹചര്യം സൃഷ്ടിച്ചു നല്‍കുകയാണ്  കേന്ദ്ര സര്‍ക്കാര്‍.

റിലയന്‍സിന്‍റെ വരവോടെ നഷ്ടത്തിലായ സ്വകാര്യ കമ്പനികളെ സഹായിക്കാനായി പോലും  കേന്ദ്രസര്‍ക്കാര്‍ കോടികളുടെ പാക്കേജുകള്‍പ്രഖ്യാപിച്ചിട്ടുണ്ട്. ഗവര്‍മെന്‍റിന്‍റെ പരിപാടികള്‍ ഏറ്റെടുത്ത് നടത്തുന്നതിനാലും, ബിഎസ് എന്‍  എല്ലിന് നഷ്ടമുണ്ടാകുന്നുണ്ട്.

എന്നാല്‍ ബി എസ് എന്‍ എല്ലിന്‍റെ  നഷ്ടം നികത്തുവാനുള്ള ഒരു പദ്ധതിയും കേന്ദ്രത്തിന്‍റെ ഭാഗത്തു നിന്നുംഉണ്ടായിട്ടില്ല.  ഇതില്‍ പ്രതിഷേധിച്ചാണ്, ട്രേഡു യുണിയന്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here