നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ പോര്‍വിളി; സ്പീക്കറോട് അപമര്യദയായി പെരുമാറി പ്രതിപക്ഷം; ബാനറുകളുമായി സ്പീക്കറുടെ ഡയസ് മറച്ചു; സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

നിയമസഭാ സമ്മേളനത്തില്‍, സ്പീക്കറോട് അപമര്യദയായി പെരുമാറി പ്രതിപക്ഷം. ബാനറുകളുമായി നടുക്കളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസ് മറച്ചു.

പ്രാധാന്യമുള്ള ഏറെ കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും, സഭ തടസ്സപ്പെടുത്തരുതെന്നും സ്പീക്കര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

എന്നാല്‍ ഇത് വക വെക്കാതെ പ്രതിപക്ഷ എംഎല്‍എമാര്‍, ബാനറുകളുമായി സ്പീക്കറുടെ ഡയസിനു മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന്, ചോദ്യോത്തരവേള സ്പീക്കര്‍ ഒഴിവാക്കി. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്നാണ് സ്പീക്കറുടെ നടപടി.

ബാനറുകളുമായി സ്പീക്കറുടെ ഡയസ് മറച്ച പ്രതിപക്ഷം തുടര്‍ച്ചയായി നാലാം ദിവസമാണ് സഭ തടസ്സപ്പെടുത്തുന്നത്. ശബരിമല വിഷയത്തില്‍ നിയമസഭയില്‍ സത്യാഗ്രഹമിരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു.

മൂന്ന് എംഎല്‍എമാരാണ് സത്യാഗ്രഹമിരിക്കുക. കോണ്‍ഗ്രസിന്റേത് ബിജെപിയുമായുള്ള ഒത്തുകളിയാണെും , എല്ലാ കാലത്തും ജനങ്ങളെ പറ്റിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും, ആര്‍ എസ് എസ്സിന്റെ നിലപാടാണ് കോണ്‍ഗ്രസിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News