സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ഥികളുടെ കോപ്പിയടി പിടിക്കാത്ത അധ്യാപിക ഞങ്ങളുടെ സഹോദരിയെ മാത്രം പിടികൂടിയത് എന്തിന് ?

കോപ്പിയടിച്ചതിന് പിടിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം; ബികോം വിദ്ധ്യാര്‍ത്ഥികളുടെ കോപ്പിയടിക്ക് കണ്ണടച്ച അദ്ധ്യാപികയാണ് രാഖിയെ പിടികൂടിയതെന്ന് ദൃക്‌സാക്ഷികളായ വിദ്യാര്‍ത്ഥികളുടെ വെളിപ്പെടുത്തല്‍.

രാഖിയെ പലരുടേയും മുമ്പില്‍ വെച്ച് പരിഹസിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റായ ബികോമിലെ വിദ്യാര്‍ത്ഥികളുടെ കോപ്പിയടിയും കമന്റടിയും കണ്ണടച്ചു ചിരിച്ചു തള്ളിയ അദ്ധ്യാപിക തങ്ങളുടെ സഹപാഠിയായ രാഖികൃഷ്ണയെ മാത്രം പിടികൂടിയതെന്തിനെന്ന ചോദ്യമാണ് വിദ്ധ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്നത്.

രാഖിയുടെ പാന്റില്‍ കണ്ടെത്തിയ ഇംഗ്‌ളീഷ് വാചകങ്ങള്‍ സംഭവദിവസത്തെ പരീക്ഷയുമായി ബന്ധമില്ലാത്തതാണെന്ന് രാഖി കേണു പറഞ്ഞിട്ടും അദ്ധ്യാപികയായ ശ്രുതി രാഖിയെ സ്‌ക്വാഡിനെ കൈമാറിയതാണ് ഹരാസ്‌മെന്റിനും ജീവനൊടുക്കാന്‍ കാരണമായതെന്നും വിദ്ധ്യാര്‍ത്ഥികള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News