ഒമാനില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു; മരിച്ചത് മലപ്പുറം സ്വദേശികള്‍

ഒമാനിലെ സലാലക്ക് അടുത്ത് മിര്‍മ്പാതില്‍ വാഹന അപകടത്തില്‍ മൂന്നു മലയാളികള്‍ മരണപ്പെട്ടു. മലപ്പുറം സ്വദേശികളാണ് അപകടത്തില്‍ മരച്ചത്.

പള്ളിക്കല്‍ ബസാര്‍ സ്വദേശി സലാം, അസൈനാര്‍, കക്കാട് കരിമ്പില്‍ ഇ. കെ.അഷ്‌റഫ് ഹാജി എന്നിവരാണ് മരിച്ചത്. സലാലയില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു ഇവര്‍.

സലാല – ത്വാഖയ്ക്കും മിര്‍മ്പാതിനും ഇടയ്ക്ക് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് കത്തുകയായിരുന്നു. മൃത്‌ദേഹങ്ങള്‍ സലാല ഖബൂസ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News