യൂത്ത് ലീഗ് നേതാവായ അധ്യാപകന്റെ പീഡനം; പരാതിപ്പെട്ട വിദ്യാര്‍ഥിനികളെ അധിക്ഷേപിച്ച് യൂത്ത് ലീഗ്; കുട്ടികളെ വിശ്വാസത്തിലെടുക്കാനുള്ള മണ്ടന്‍ സംഘടനയല്ല യൂത്ത് ലീഗെന്ന് വിവാദപരാമര്‍ശം

മലപ്പുറം: യൂത്ത് ലീഗ് നേതാവായ അധ്യാപകന്റെ പീഡനത്തിനിരയായ വിദ്യാര്‍ഥിനികളെ അധിക്ഷേപിച്ച് യൂത്ത് ലീഗ്.

ചെമ്മങ്കടവ് പിഎംഎസ്എഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഉറുദു അധ്യാപകന്‍ ഹഫ്‌സല്‍ റഹ്മാനെതിരെയുള്ള പരാതികള്‍ രാഷ്ട്രീയപ്രേരിതമാണെന്നും പരാതി നല്‍കിയ കുട്ടികളെ വിശ്വാസത്തിലെടുക്കാനുള്ള മണ്ടന്‍ സംഘടനയല്ല യൂത്ത് ലീഗെന്നുമാണ് ജില്ലാ സെക്രട്ടറി കെടി അഷറഫ് പരസ്യമായി പ്രതികരിച്ചത്.

അധ്യാപകനെതിരെ പരാതി നല്‍കിയെന്നതിന്റെ പേരില്‍ കുട്ടികളെ ഇരകളായി കാണാനാകില്ല. അധ്യാപകനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ യൂത്ത് ലീഗ് അന്വേഷണ കമീഷനെ നിശ്ചയിച്ചു.

19 പേരില്‍ അഞ്ചുപേര്‍ മാത്രമാണ് പരാതിയില്‍ ഉറച്ചുനിന്നത്. പരാതി ചില സംഘടനകളുടെയും വ്യക്തികളുടെയും ഇടപെടലിലാണെന്ന് കമീഷന്‍ കണ്ടെത്തി. റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റിക്ക് കൈമാറി.

പരാതിക്കാരായ കുട്ടികള്‍ അധ്യാപകര്‍ മുഖേന പ്രിന്‍സിപ്പലിനും പൊലീസിലും കൈമാറിയ പരാതിയും യൂത്ത് ലീഗിന് എങ്ങനെ ലഭിച്ചെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഇതൊക്കെ ലഭിക്കാനാണോ പ്രയാസമെന്നായിരുന്നു മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here