മാങ്കുളത്ത് 70കാരന് നേരെ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം: ആറു പേര്‍ അറസ്റ്റില്‍; ദൃശ്യങ്ങള്‍ പീപ്പിളിന്

ഇടുക്കി: മാങ്കുളത്ത് 70കാരന് നേരെ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം.പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെയായിരുന്നു മര്‍ദനം.മീന്‍ വാങ്ങിയതിന്റെ നല്‍കിയതിന്റെ പണം ആവശ്യപ്പെട്ടതിനായിരുന്നു മര്‍ദ്ദനം.സംഭവത്തില്‍ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മല്‍സ്യ വില്‍പനക്കാരനായ മക്കാറിനെയാണ് സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. മാങ്കുളം കുവൈറ്റ് സിറ്റിയില്‍ കഴിഞ്ഞ 29ന് നടന്ന ആള്‍ക്കൂട്ട ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.

സംഭവം പുറത്തറിഞ്ഞതോടെ പ്രതിഷേധം ശക്തമായി. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പത്താം മൈല്‍ – ഇരുമ്പ് പാലം മേഖലയില്‍ വ്യാപാരികളും നാട്ടുകാരും പ്രകടനം നടത്തി.

ആക്രമണത്തില്‍ പരിക്കേറ്റ മക്കാര്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. മക്കാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാങ്കുളം സ്വദേശി ജോര്‍ജ്, മകന്‍ അരുണ്‍, മാങ്കുളം സ്വദേശികളായ മറ്റ് മൂന്ന് പേര്‍ എന്നിങ്ങനെ അഞ്ച് പേര്‍ക്കെതിരെ മൂന്നാര്‍ പൊലീസ് കേസെടുത്തു.

വില്‍പന നടത്തിയ മീനിന്റെ പണം ചോദിച്ചതാണ് ആക്രമണ കാരണമെന്നും മര്‍ദ്ദനത്തില്‍ കേസ് കൊടുത്താല്‍ സ്ത്രീ പീഡനക്കേസില്‍ കുടുക്കുെന്ന് ഭീഷണിപ്പെടുത്തിയതായും മക്കാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

മൂന്നാര്‍ സിഐ സാം ജോസ്, എസ്‌ഐ ഫക്രുദ്ദിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News